ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിൽ പെട്രോൾ, ഡീസൽ, ഗ്യാസ് വിലകൾ വർധിച്ചു. ഏപ്രിൽ 1 മുതലാണ് വില വർധനവ് നിലവിൽ വന്നത്. പെട്രോള്‍ ലീറ്ററിന് 4 സെന്റ്, ഡീസലിന് 3 സെന്റ്, ഗ്യാസിന് 1.5 സെന്റ് എന്നിങ്ങനെയാണ് വില വര്‍ധന. യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന എക്‌സൈസ് നികുതി ഐറിഷ് സര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് എടുത്തുകളഞ്ഞിരുന്നു. ഇത് പുനഃസ്ഥാപിച്ചതോടെയാണ് വിലയില്‍ വര്‍ധന ഉണ്ടായത്.

ഒക്ടോബറിലെ ബജറ്റിൽ ഉണ്ടാകാൻ ഇടയുള്ള വില വർധനവ് കൂടി കഴിയുമ്പോൾ വർഷാവസാനം വാഹന ഉടമകൾ ഇന്ധനത്തിനായി കൂടുതൽ തുക നൽകേണ്ടി വരും. ലീറ്ററിന് ഏകദേശം 3 സെന്റ് വർധനവ് പ്രതീക്ഷിക്കാം.

English Summary:

Cost of Petrol and Diesel Rised from Midnight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com