ADVERTISEMENT

ബര്‍ലിന്‍ ∙ യൂറോപ്പിൽ പടര്‍ന്നുകൊണ്ടിരിക്കുന്ന 'വില്ലന്‍ ചുമ' ജനങ്ങളില്‍ ആശങ്ക വളർത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. 100 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചുമ മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് കൂടുതലായും ബാധിക്കുന്നത്. 

ഒഴിവുകാല വിനോദകേന്ദ്രത്തിലാണ്  '100 ദിന ചുമ' എന്നറിയപ്പെടുന്ന ചുമ പടര്‍ന്നു പിടിച്ചതെന്നാണ് റിപ്പോർട്ട് ഗ്രീസ് നാഷനല്‍ പബ്ളിക് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും ഇക്കാര്യം സ്ഥിരീകരിച്ചിടുണ്ട്. ഇക്കൊല്ലം തുടക്കം മുതല്‍ ഈ രോഗം ബാധിച്ച 54 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഓര്‍ഗനൈസേഷന്‍ അറിയിച്ചു. ഇതിൽ 32 പേര്‍ കുട്ടികളും കൗമാരക്കാരുമാണ്. ഒരു വയസ്സിനു താഴെയുള്ള 11 കുഞ്ഞുങ്ങളും രോഗം ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. 

യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്റെ (ഇസിഡിസി) റിപ്പോര്‍ട്ടിലും മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം പ്രധാനമായും പിടിപെടുന്നത് എന്നു പറയുന്നുണ്ട്. നെതര്‍ലാന്‍ഡ്സ്, സ്പെയിന്‍, ക്രൊയേഷ്യ, നോര്‍വേ എന്നി രാജ്യങ്ങളിലും വ്യാപനം ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെ പെര്‍ട്ട്യൂസിസ് എന്നാണ് വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ വിളിക്കുന്നത്.

∙ എന്താണ് വില്ലന്‍ ചുമ ?
ശ്വാസകോശത്തെയും വായു അറകളെയും ബാധിക്കുന്ന അപകടകരമായ ബാക്ടീരിയൽ അണുബാധ ആണ് വില്ലൻ ചുമ (Whooping Cargh). മൂക്കൊലിപ്പ്, തൊണ്ട വേദന, കണ്ണിൽ നിന്നു വെള്ളം വരുക ഇതെല്ലാമാണ് രോഗലക്ഷണങ്ങള്‍.

English Summary:

54 Whooping Cough Cases Reported, with 2 Fatalities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com