ADVERTISEMENT

ലീഡ്സ്∙ ഐപിസി യുകെ  ആൻഡ് അയർലൻഡ് റീജൻ പതിനേഴാമത് വാർഷിക കൺവെൻഷൻ സമാപിച്ചു. മൂന്നുദിവസമായിട്ടാണ്  ഈ വർഷത്തെ കൺവെൻഷൻ നടന്നത്. റീജൻ ജോയിൻ സെക്രട്ടറി പാസ്റ്റർ വിനോദ് ജോർജിന്‍റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ റീജൻ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോർജ് ഉദ്ഘാടനം ചെയ്തു. ഈ കൺവെൻഷനിൽ പാസ്റ്റർ സാം ജോർജ് മുൻ ജനറൽ സെക്രട്ടറി ), പാസ്റ്റർ ഡാനിയേൽ കൊന്നു നിൽക്കുന്നതിൽ, സെക്രട്ടറി, ഐപിസി കേരള സ്റ്റേറ്റ്), പാസ്റ്റർ ജോൺ മാത്യു, സിസ്റ്റർ സാറാ കോവൂർ. വിവിധ സെക്ഷനുകളിൽ വചന പ്രഘോഷണം നിർവഹിച്ചു. പാസ്റ്റർമാരായ അനിൽ അടൂർ,എബി തങ്കച്ചൻ, ബ്രദർ പോൾസൺ എന്നിവരുടെ നേതൃത്വത്തിൽ റീജൻ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി. 

ഐപിസിയുടെ പുത്രിക  സംഘടനകളായ പി വൈ പി എ,  സൺഡേ സ്കൂൾ, സോദരി സമാജം എന്നിവയുടെ വാർഷിക യോഗവും നടന്നു. ഞായറാഴ്ച നടന്ന സംയുക്ത ആരാധനയിൽ റീജൻ പ്രസിഡന്‍റ് പാസ്റ്റർ ജേക്കബ് ജോർജ് കർതൃമേശ നടത്തി. പാസ്റ്റർമാരായ വിൽസൺ ബേബി, മനോജ് എബ്രഹാം,പി.സി. സേവിയർ, വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി. റീജൻ ട്രഷറർ  ബ്രദർ ജോൺ മാത്യു നന്ദി അറിയിച്ചു,  റീജൻ സെക്രട്ടറി പാസ്റ്റർ ഡി ഗോൾ  ലൂയിസിന്‍റെ പ്രാർഥനയോടുകൂടി ഈ വർഷത്തെ കൺവെൻഷൻ  സമാപിച്ചു

English Summary:

The IPC UK and Ireland Region Convention concluded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com