ADVERTISEMENT

ലണ്ടൻ ∙ ഗുരുവായൂരപ്പന്‍റെ ഭക്തനും ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ചെയർമാനുമായിരുന്ന തെക്കുമുറി ഹരിദാസ് എന്ന യുകെ മലയാളികളുടെ സ്വന്തം ഹരിയേട്ടൻ അന്തരിച്ചിട്ട്  മാർച്ച് 24 ന് മൂന്ന് വർഷം തികഞ്ഞു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ 29 വർഷങ്ങളായി മുടക്കമില്ലാതെ വിഷുദിനത്തിൽ പ്രത്യേക വിഷുവിളക്ക് നടത്താൻ അത്യപൂർവ്വ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഹരിദാസ്. 32 വർഷങ്ങൾക്ക് മുൻപ്, എല്ലാ വർഷവും ഉദാരമതികളായ ഭക്തജനങ്ങളിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനകളിലൂടെയും ഗുരുവായൂരിലെ ചില വ്യക്തികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയും ചെറിയ തോതിൽ നടത്തിവന്നിരുന്ന വിഷുവിളക്ക്, പിന്നീട് നിയോഗം എന്നപോലെ ഹരിദാസ് മുൻകൈയെടുത്തു സ്ഥിരമായി സ്പോൺസർ ചെയ്തു വിപുലമായി നടത്തി വരികയായിരുന്നു.

thekkumuri-haridas-commemoration-2

ലണ്ടനിലെ ഇന്ത്യൻ എംബസിയിലെ ഔദ്യോഗിക തിരക്കുകളും, കുടുംബ-ബിസിനസ് തിരക്കുകളും, പൊതുസേവന പ്രവർത്തനങ്ങളും ഉണ്ടായിരുന്നിട്ടും, 29 വർഷം മുടങ്ങാതെ വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കാണാനും വിഷുവിളക്ക് ഭംഗിയായി നടത്താനും ഭഗവത് സന്നിധിയിൽ എത്തിയിരുന്നു ഹരിദാസ്. ഗുരുവായൂർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കാറുള്ള പാവങ്ങൾക്കായുള്ള വിഷുസദ്യയും വർഷങ്ങളായി അമ്മയുടെ പേരിൽ മുടങ്ങാതെ സ്പോൺസർ ചെയ്ത് നടത്തിയിരുന്നതും ഹരിദാസായിരുന്നു.

thekkumuri-haridas-commemoration-5
thekkumuri-haridas-commemoration-3
thekkumuri-haridas-commemoration-4
thekkumuri-haridas-commemoration-6
thekkumuri-haridas-commemoration-5
thekkumuri-haridas-commemoration-3
thekkumuri-haridas-commemoration-4
thekkumuri-haridas-commemoration-6

2022 ഏപ്രിൽ മുതൽ ഹരിദാസിന്‍റെ ഓർമ്മയ്ക്കായി ലണ്ടനിൽ എല്ലാ വർഷവും കുടുംബവും ലണ്ടൻ ഹിന്ദു ഐക്യവേദിയും ചേർന്ന് വിഷുവിളക്കും സൗജന്യ വിഷുസദ്യയും നടത്തിവരുന്നു. ഈ വർഷത്തെ ലണ്ടൻ വിഷുവിളക്ക് ഈ മാസം 27 ന് വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി സെന്‍ററിൽ നടത്താനുള്ള തയ്യാറെടുപ്പുകളിലാണ് ലണ്ടൻ ഹിന്ദു ഐക്യവേദിയുടെയും മോഹൻജി ഫൗണ്ടേഷന്‍റെയും സന്നദ്ധസേവകർ. ഗുരുവായൂർ ദേവസ്വം കീഴേടം പുന്നത്തൂർ കോട്ട മേൽശാന്തി  വാസുദേവൻ നമ്പൂതിരി വിഷു പൂജയ്ക്ക് നേതൃത്വം നൽകും. പരിപാടികൾ ഭദ്രദീപം ഏറ്റുവാങ്ങുന്നതോടെയാണ് ആരംഭിക്കുന്നത്. വാസുദേവൻ നമ്പൂതിരി ഭദ്രദീപം ഹരിദാസിന്‍റെ കുടുംബാംഗങ്ങൾക്ക് നൽകും. പിന്നീട് വിശിഷ്ടാതിഥികളോടൊപ്പം വിളക്ക് കൊളുത്തി കാര്യപരിപാടികൾക്ക് തുടക്കം കുറിക്കും.

ലണ്ടൻ ഹിന്ദു ഐക്യവേദിയിലെ കുട്ടികളും മുതിർന്നവരും ചേർന്ന് ഒരുക്കിയ വിഷു കാഴ്ചയും ചടങ്ങിൽ ഉണ്ടാകും. തുടർന്ന് പ്രശസ്ത നർത്തകരായ വാണി സുതൻ, വിനീത് വിജയകുമാർ പിള്ള, കോൾചെസ്റ്ററിൽ നിന്നുള്ള നൃത്യ ടീം എന്നിവർ അവതരിപ്പിക്കുന്ന നൃത്തശില്പങ്ങൾ അരങ്ങിൽ അവതരിപ്പിക്കും. യുകെയിലെ പ്രശസ്ത ഗായകരായ രാജേഷ് രാമൻ, ലക്ഷ്മി രാജേഷ്, ഗൗരി വരുൺ, വരുൺ രവീന്ദ്രൻ എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'മയിൽ‌പീലി' എന്ന സംഗീത വിരുന്ന് പരിപാടിയുടെ മാറ്റുകൂട്ടും.  മുരളി അയ്യരുടെ നേതൃത്വത്തിൽ ദീപാരാധനയും ഉണ്ടാകും. സൗജന്യമായി വിതരണം ചെയ്യുന്ന വിഭവ സമൃദ്ധമായ വിഷു സദ്യയും (അന്നദാനം) ഹരിയേട്ടന്‍റെ ഓർമ്മകൾ പങ്കുവെക്കുന്ന "ഓർമ്മകളിൽ ഹരിയേട്ടൻ" എന്ന പരിപാടിയും വിഷുവിളക്കിന്‍റെ പ്രത്യേകതയാണ്. ഹരിയേട്ടനോട് അടുത്ത ബന്ധമുള്ളവരും യുകെയിലെ പ്രമുഖ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. എല്ലാ സഹൃദയരെയും ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഹരിദാസിന്‍റെ കുടുംബത്തോടൊപ്പം ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും അറിയിച്ചു. 

Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536.   
Vishu Vilakku Venue: West Thornton Communtiy Cetnre, London Road, Thornton Heath, Croydon CR7 6AU 
Date and Time: 27 April 2024   
For further details please contact 
Email: info@londonhinduaikyavedi.org 

.

English Summary:

Thekkumuri Haridas Commemoration - Vishu vilakku

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com