വിഷു ആഘോഷിച്ച് സേവനം ഓസ്‌ട്രേലിയ
Mail This Article
പെർത്ത്∙ ശിവഗിരി ഗുരുധർമ്മപ്രചാരസഭയുടെ അംഗീകാരത്തോടെ പെർത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ഓസ്‌ട്രേലിയ യൂണിറ്റ് നമ്പർ 2134 വിഷു ആഘോഷം കാന്നിങ്ടണിൽ പൂർവാധികം ഗംഭീരമായി ആഘോഷിച്ചു. ആഡംബരങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ലളിതമായിയിട്ടാണ് ആഘോഷം സംഘടിപ്പിച്ചത്. വിഷുക്കണി, വിഷുക്കൈനീട്ടം തുടങ്ങിയ പരമ്പരാഗത ആചാരങ്ങൾ കേരളത്തനിമയോടുകൂടി നടത്തി.
കുട്ടികളുടെ അവതരണം, ദൈവദശകലാപനം തുടങ്ങിയ സാംസ്കാരിക പരിപാടികൾ നടന്നു. സിഡ്‌നിയിൽ നടന്ന അത്യാഹിതത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരം അർപ്പിച്ചു. അരുവിപ്പുറം ക്ഷേത്രം മഠം അധിപതി സ്വാമി സാന്ദ്രആനന്ദ വിഷു സന്ദേശം നൽകി. സേവനം പ്രസിഡന്‍റ് ജയകുമാർ വാസുദേവൻ, സെക്രട്ടറി സുമോദ്കുമാർ, ഖജാൻജി പ്രവീൺ സുധാകരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. എത്നിക് കമ്മ്യൂണിറ്റീസ് കൗൺസിൽ ഓഫ് വെസ്റ്റേൺ ഓസ്‌ത്രേലിയ പ്രസിഡന്‍റ് സാധന ബോസ്, ഹിന്ദു കൗൺസിൽ ഓഫ് വെസ്റ്റേൺ ആസ്‌ത്രേലിയ സെക്രട്ടറി ബിജുകുമാർ പ്രഭാകരൻ തുടങ്ങിയവർ ആശംസ പ്രഭാഷണം നടത്തി. ശ്രീനാരായണ ധർമ്മ പരിപാലനയോഗം ജഗതി ശാഖ സെക്രട്ടറി സുധാകരനെ യോഗത്തിൽ ആദരിച്ചു. സേവനം വനിതാവേദി പ്രവർത്തകർ തയ്യാറാക്കിയ വിഭവസമൃദ്ധമായ നാടൻ സദ്യ ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി.
വാർത്ത: സുമോദ് കുമാർ