ADVERTISEMENT

ന്യൂഡൽഹി ∙ ഷെൻഗൻ വീസ മാനദണ്ഡങ്ങളിൽ ഇന്ത്യക്കാർക്ക് യൂറോപ്യൻ യൂണിയൻ ഇളവുകൾ പ്രഖ്യാപിച്ചു. ഒന്നിലേറെ തവണ യാത്ര ചെയ്യാൻ സാധിക്കുന്ന, 5 വർഷം കാലാവധിയുള്ള വീസ ഇന്ത്യൻ യാത്രക്കാർക്ക് അനുവദിക്കാൻ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങൾ പതിവായി സന്ദർശിക്കുന്നവർക്ക് ഇതു ഗുണകരമാണ്.

കഴിഞ്ഞ 3 വർഷത്തിനിടെ 2 ഷെൻഗൻ വീസകൾ നേടുകയും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് 2 വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി ഷെൻഗൻ വീസ നേടാം. പാസ്പോർട്ടിനു സാധുതയുണ്ടെങ്കിൽ തുടർന്ന് 5 വർഷം ദൈർഘ്യമുള്ള മൾട്ടി എൻട്രി വീസ നേടാനും അർഹതയുണ്ട്. വീസ സൗജന്യ രാജ്യങ്ങളിൽനിന്നുള്ളവരെപ്പോലെ യാത്ര ചെയ്യാൻ ഈ കാലത്ത് ഇന്ത്യക്കാർക്കു സാധിക്കും.

ഇതുവരെ ഹ്രസ്വകാലത്തേക്കുള്ള ഷെൻഗൻ വീസ മാത്രമാണ് അനുവദിച്ചിരുന്നത്. യൂറോപ്യൻ യൂണിയനിലെ 25 രാജ്യങ്ങളടക്കം 29 രാജ്യങ്ങളിലേക്കു ഷെൻഗൻ വീസ ഉപയോഗിച്ചു യാത്ര ചെയ്യാൻ സാധിക്കും.

English Summary:

Schengen visa rules: 5-year, multi-entry Schengen visa for Indian travellers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com