ADVERTISEMENT

ബ്രിസ്റ്റോൾ ∙ ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനശേഖരണാർഥം ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ആന്‍ഡ് ഡാന്‍സ് പ്രോഗ്രാം മേയ് 18ന് ബ്രിസ്റ്റോളിലെ ലോക്ക് ലീസിലുള്ള ട്രിനിറ്റി ഹാളില്‍ വെച്ച് നടക്കും. അയര്‍ലന്‍ഡില്‍ നിന്നുള്ള ഷെറിന്റെ നേതൃത്വത്തിലുള്ള 14 അംഗ ലൈവ് ഓര്‍ക്കസ്ട്ര ടീം സോള്‍ ബീറ്റ് പ്രോഗ്രാം, ഫോര്‍ ഓള്‍ 2 എന്‍വി എന്റര്‍ടെയ്ന്‍മെന്റിന്റെ ഡാന്‍സ് പ്രോഗ്രാം എന്നിവ ഉണ്ടാകും. ടിക്കറ്റ് ആവശ്യമുളളവർ എത്രയും പെട്ടെന്ന് കരസ്ഥമാക്കണമെന്ന് സംഘാടകർ അറിയിച്ചു. 

bristol-st-marys-indian-orthodox-church2

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സ്. വികാരി റവ. ഫാദര്‍ വര്‍ഗീസ് ജോണ്‍, ട്രസ്റ്റി ബിജോയ് ജോര്‍ജ്, സെക്രട്ടറി ഷോണ്‍ ജോണ്‍ എന്നിവര്‍ പരിപാടിയിലേക്ക് മുൻകൂട്ടി സ്വാഗതം നേർന്നു. ഫണ്ട് റെയ്‌സിങ് ഇവന്റ് കമ്മറ്റി അംഗങ്ങളായ സുനിൽ ജോർജ്ജ്, തോമസ് ഡേവിഡ്, ജോണ്‍സണ്‍ സാമുവല്‍, മാത്യു വര്‍ഗീസ്, വിനോദ് ഊമ്മന്‍, ദിലീപ് തോമസ്, സണ്ണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്.

പ്രസ്തുത പരിപാടി പള്ളി നിര്‍മ്മാണത്തിനുള്ള ധനശേഖരണാർഥമാണ് നടത്തുന്നത്. ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക 2002 ലാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് 2013 ല്‍ പരിശുദ്ധ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് II ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ ഇപ്പോഴുള്ള ദേവാലയത്തിന്റെ കൂദാശ നടത്തപ്പെട്ടത്. സഭയുടെ ആദ്ധ്യാത്മിക കാര്യങ്ങളിലെന്ന പോലെ സണ്‍ഡേ സ്‌കൂള്‍, മര്‍ത്തമറിയം സമാജം തുടങ്ങിയ മേഖലകളിലും വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ഈ കൂട്ടായ്മ യു. കെയിലെ ഒരു സുപ്രധാന ഇടവകയായി മാറിയിരിക്കുന്നു. 2019 മുതല്‍ കൂടുതല്‍ വിശ്വാസികള്‍ യുകെയിലേക്കു കുടിയേറിക്കൊണ്ടിരിക്കുകയാണ്. ദേവാലയത്തിന് ഇന്നത്തെ വിശ്വാസ സമൂഹത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുവാന്‍ സാധിക്കാതെ വന്നിരിക്കുന്നതിനാല്‍ ദേവാലയത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ഇടവകാംഗങ്ങള്‍.

അതനുസരിച്ച് 2024 ഏപ്രില്‍ 7ന് യുകെ. ഭദ്രാസനാധിപന്‍ അഭി: എബ്രഹാം മാര്‍ സ്‌തെഫനോസ് തിരുമേനി ദേവാലയത്തിന്റെ പുനർനിർമ്മാണത്തിന്റെ കല്ലിടീല്‍ കര്‍മ്മം നടത്തിയിരിക്കുന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഈ മാസത്തില്‍ തന്നെ തുടങ്ങാനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ദേവാലയ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം £500,000/ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. 

English Summary:

Bristol St Marys Indian Orthodox Church renovation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com