ADVERTISEMENT

ബര്‍ലിന്‍ ∙ ഫോർമുല വൺ റേസിങ് ലോകത്തിലെ ഇതിഹാസതാരം മൈക്കൽ ഷൂമാക്കറുടെ വാച്ചുകൾ ലേലത്തിൽ 4.4 മില്യൻ യൂറോയ്ക്ക് വിറ്റഴിഞ്ഞു. റെക്കോർഡ് വിലയാണ് ലേലത്തിൽ ലഭിച്ചത്. ഏഴ് തവണ ഫോർമുല വൺ ചാംപ്യനായ ഷൂമാക്കറുടെ എട്ട് വാച്ചുകളാണ് ലേലത്തിൽ വിറ്റഴിഞ്ഞത്. 2013-ൽ ഒരു സ്കീയിങ്ങിനിടെയുണ്ടായ അപകടത്തിന് ശേഷം വർഷങ്ങളോളം കോമയിൽ കഴിയുന്ന ഷൂമാക്കർ അതിനു ശേഷം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. റോലക്സ്, ഓഡെമാർസ് പിഗ്വെറ്റ്, പീജ്യറ്റ്, പറ്റെക് ഫിലിപ്പെ തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള വാച്ചുകളാണ് ലേലത്തിൽ ഉണ്ടായിരുന്നത്.

1994-ൽ ഷൂമാക്കർ ആദ്യമായി ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പ് നേടിയതിന്‍റെ 30-ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്‍റെ കുടുംബമാണ് ഈ ലേലം സംഘടിപ്പിച്ചത്. ഈ ലേലത്തിൽ നിന്നുള്ള വരുമാനം ഷൂമാക്കറുടെ ഭാര്യ കൊറിന ഷൂമാക്കർ സ്ഥാപിച്ച "കീപ്പ് ഫൈറ്റിങ് ഫൗണ്ടേഷൻ" എന്ന സ്ഥാപനത്തിന് നൽകും. ഈ സ്ഥാപനം തലച്ചോറിന് പരുക്കേറ്റവരെ സഹായിക്കുന്നതിനാണ് പ്രവർത്തിക്കുന്നത്.

ഇതിൽ ഏറ്റവും കൂടുതൽ വിലകിട്ടിയത് പടെക് ഫിലിപ്പെയുടെ വിന്‍റേജ് പിങ്ക് വാച്ചിനാണ് - 27,11,500 ഡോളർ. പ്ലാറ്റിനത്തിൽ നിർമിച്ച് വൈറ്റ് ഗോൾഡ് പൂശിയ മറ്റൊരു വാച്ചിന് 16,46,700 ഡോളർ ലഭിച്ചു. ഫെറാറിയുടെ ലോഗോയും ഷൂമിയുടെ ഹെൽമെറ്റും ഏഴ് കിരീടങ്ങളെ സൂചിപ്പിക്കുന്ന "7" എന്ന അക്കവും ഈ വാച്ചിൽ ഉണ്ടായിരുന്നു.

English Summary:

Michael Schumacher's Watches Fetch Millions of Dollars at Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com