5-ാം സ്കോട്‍ലൻഡ് ഇന്ത്യൻ ഓർത്തഡോക്സ് സംഗമം അബർദീനിൽ
Mail This Article
അബർദീൻ ∙ 5-ാം സ്കോട്‍ലൻഡ് ഇന്ത്യൻ ഓർത്തഡോക്സ് സംഗമം അബർദീനിൽ നടക്കും. അബർദീൻ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ ജൂൺ 8, 9 തീയതികളിലാണ് സംഗമം നടക്കുക. ജൂൺ 8 ന് വൈകിട്ട് ആറിന് സന്ധ്യാനമസ്കാരവും തുടർന്ന് വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നും. ജൂൺ 9 ന് രാവിലെ 10.30 മുതൽ ഉദ്ഘാടന സമ്മേളനം തുടർന്ന് മുതിർന്നവർക്കും യുവജനങ്ങൾക്കും കുട്ടികൾക്കും പ്രത്യേക ക്ലാസ്സുകളും കലാപരിപാടികളും നടത്തപ്പെടും.
ഫാ. വർഗീസ് പി.എ, ഫാ. സജി സി ജോൺ, ഫാ. ബിനിൽ രാജ് എന്നീ വൈദികർ സംഗമത്തിന് നേതൃത്വം നൽകും. സെന്‍റ് തോമസ് ഐഒസി അബർഡീൻ, സെന്‍റ് ഗ്രിഗോറിയോസ് ഐഒസി ഗ്ലാസ്‌ഗോ, സെന്‍റ് ജോൺസ് ഐഒസി എഡിൻബർഗ് എന്നിവിടങ്ങളിൽ നിന്നുള്ള 150-ലധികം അംഗങ്ങൾ ഇതിനോടകം റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കോട്ട്ലൻഡിൽ ഉടനീളമുള്ള ഓർത്തഡോക്സ് സഭ വിശ്വാസികളെ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
വിശദ വിവരങ്ങൾക്ക്: Fr. Varghese P. A. - 07771147764, Fr. Saji C. John - 07587351426, Saji Thomas (Secretry) – 07588611805, Sudheeb John (Trustee) – 07898804324.
Venue – Holburn West Parish Church, Aberdeen, AB106RY