ADVERTISEMENT

ലണ്ടൻ ∙ യുക്മയുടെ ആഭിമുഖ്യത്തില്‍ 2024 ഓഗസ്റ്റ് 31ന് നടത്തപ്പെടുന്ന മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടുന്ന "കേരളാ പൂരം 2024" ന് സ്പോണ്‍സര്‍ഷിപ്പ്‌, ഡോണേഷന്‍ എന്നിവ ക്ഷണിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

70,000ലധികം പൗണ്ട്‌ "കേരളാ പൂരം 2024"ന് ചെലവ്‌ വരുമെന്നാണ്‌ കരുതപ്പെടുന്നത്‌. സ്പോണ്‍സര്‍ഷിപ്പിലൂടെയാണ്‌ പൂര്‍ണ്ണമായും തുക കണ്ടെത്തുന്നത്. വള്ളംകളിയെയും യുക്‌മയുടെ പ്രവര്‍ത്തനങ്ങളെയും സ്നേഹിക്കുന്ന ആളുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഡൊണേഷന്‍ ആയും സാമ്പത്തിക സഹായം സ്വീകരിക്കുവാന്‍ സംഘാടകസമിതി തീരുമാനിച്ചിട്ടുണ്ട്. 500 പൗണ്ടോ അതിലധികമോ വരുന്ന തുകയാണ്‌ ഡോണേഷന്‍ എന്ന വിഭാഗത്തില്‍ പ്രതീക്ഷിക്കുന്നത്‌. സ്പോണ്‍സര്‍മാര്‍, ഡൊണേഷന്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ അറിയുന്നതിന്‌ ചുമതലയുള്ളവരെ ബന്ധപ്പെടാവുന്നതാണ്‌. "കേരളാ പൂരം 2024"നോട്‌ അനുബന്ധിച്ച് മലയാളി ബിസ്സിനസ്സുകാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ ചീഫ് ഓര്‍ഗനൈസര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നിവര്‍ വ്യക്തമാക്കി.

സ്പോണ്‍സര്‍ഷിപ്പ്‌, ഡോണേഷന്‍ എന്നിവ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്‌ ഫിനാന്‍സ്‌ കണ്‍ട്രോളര്‍ ഡിക്സ് ജോര്‍ജ്ജ്: 07403312250, എബ്രാഹം പൊന്നുംപുരയിടം: ‭07703737073,‬ ഷാജി തോമസ്: 07737736549, സണ്ണിമോന്‍ മത്തായി: 07727993229 എന്നിവരെ ബന്ധപ്പെടാവുന്നതാണ്‌. "യുക്മ - കേരളാ പൂരം 2024": കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്): 07904785565, കുര്യന്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി): 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍: 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

English Summary:

Yukma Kerala Pooram 2024; Sponsorship and Donation are Invited

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com