നാട്ടിലെത്തിയ യുകെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; വിടപറഞ്ഞത് ഏറ്റുമാനൂർ സ്വദേശി
Mail This Article
×
ലണ്ടൻ/കോട്ടയം ∙ നാട്ടിൽ അവധിക്ക് എത്തിയ യുകെ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ബ്രിട്ടനിലെ വെസ്റ്റ് യോര്‍ക്ക് ഷെയർ കീത്തിലിൽ താമസിക്കുന്ന സുനില്‍ ജോസ് ചിറയില്‍(50) ആണ് മരിച്ചത്. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ സുനില്‍ നാട്ടില്‍ എത്തിയപ്പോഴാണ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച വിയോഗം. സുനിലിന്റെ ഭാര്യ റെജിമോളും മക്കളായ ആര്യയും ഒലീവിയയും ഇപ്പോള്‍ യുകെയിലാണുള്ളത്.
കീത്തിലി സെന്റ് മേരീസ് ആൻഡ് സെന്റ് വില്‍ഫ്രഡ് ഇടവകാംഗമാണ് സുനില്‍ ജോസും കുടുംബവും. കീത്തിലി മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. സംസ്കാരം പിന്നീട്. സുനില്‍ ജോസിന്റെ നിര്യാണത്തില്‍ കീത്തിലി മലയാളി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. സുനിലിന്റെ കുടുംബത്തിന് പിന്തുണയും ആശ്വാസവുമായി മലയാളി സമൂഹം ഒപ്പമുണ്ട്.
English Summary:
UK Malayali Dies of Heart Attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.