ADVERTISEMENT

ബർമിങ്ഹാം∙ മാനവിക മൂല്യങ്ങളോടുള്ള ആഗോള ദർശനം കാലിക പ്രസക്തമാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ശ്ലൈഹീക സന്ദർശനത്തിന്‍റെ ഭാഗമായി ബർമിങ്ഹാം സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാഹോദര്യവും, സമഭാവനയും. സഹിഷ്ണതയും സമൂഹത്തിൽ നിലനില്കേണ്ടതിന്‍റെ ആവശ്യകത ബാവ ചൂണ്ടികാട്ടി. പള്ളിയിലെത്തിയ ബാവായ്ക്കും ഇടവക മെത്രാപ്പൊലീത്തയ്ക്കും പ്രൗഡഗംഭീരമായ സ്വീകരണം നൽകി. പൊതുസമ്മേളനം കാതോലിക്കാ ബാവാ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഭദ്രാസന മെത്രാപ്പൊലീത്ത ഏബ്രഹാം മാർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് മാത്യു, ഫാ.ജോർജ്‌ മാലെക് (കോപ്റ്റിക് ചർച്) എന്നിവർ പ്രസംഗിച്ചു.

birmingham-st-stephen-indian-orthodox-church2
ബർമിങ്ഹാം സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പള്ളിയിലെ ശ്ലൈഹീക സന്ദർശനം
birmingham-st-stephen-indian-orthodox-church4

birmingham-st-stephen-indian-orthodox-church3

birmingham-st-stephen-indian-orthodox-church5

birmingham-st-stephen-indian-orthodox-church8

birmingham-st-stephen-indian-orthodox-church13

birmingham-st-stephen-indian-orthodox-church10

birmingham-st-stephen-indian-orthodox-church14

birmingham-st-stephen-indian-orthodox-church9

birmingham-st-stephen-indian-orthodox-church11

birmingham-st-stephen-indian-orthodox-church6

birmingham-st-stephen-indian-orthodox-church7

birmingham-st-stephen-indian-orthodox-church12

ഇടവക വികാരി ഫാ.മാത്യു എബ്രഹാം സ്വാഗതവും, സെക്രട്ടറി പ്രവീൺ തോമസ് നന്ദിയും പറഞ്ഞു. ഇടവക ആരംഭിച്ചു 20 വർഷം പൂർത്തീകരിച്ചതിനോടനുബന്ധിച്ചു തയ്യാറാക്കിയ സുവനീർ 'പടവുകൾ' ബാവാ  പ്രകാശനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇടവക നൽകുന്ന ഒരു നിശ്ചിത തുക ട്രസ്റ്റി ഡെനിൻ തോമസ് ബാവയ്ക്ക് കൈമാറി. തുടർന്ന്  സൺ‌ഡേ സ്കൂൾ വിദ്യാർഥികളുമായി ബാവാ സംവേദിച്ചു.

സഭയുടെ പാരമ്പര്യത്തെയും, ചരിത്രത്തെയും, വിശ്വാസത്തെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾക്ക് കാതോലിക്കാ ബാവാ മറുപടി പറഞ്ഞു.ഗ്രേസ് മോൻസി രൂപപ്പെടുത്തിയ ബാവയുടെ ഛായാചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ബാവ തിരുമേനി പള്ളി പരിസരത്തു വൃക്ഷ തൈ നട്ടു. ഇടവക വികാരി ഫാ.മാത്യു ഏബ്രഹാം, ട്രസ്റ്റി ഡെനിൻ തോമസ്,സെക്രട്ടറി പ്രവീൺ തോമസ് ,ഇവന്‍റ് കോർഡിനേറ്റർസ് ജോർജ്‌ ഉണ്ണുണ്ണി, ബൈജു കുര്യാക്കോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ആത്മീയ സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
(വാർത്ത: ജോർജ്‌ മാത്യു)

English Summary:

Birmingham St. Stephen's Indian Orthodox Church

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com