ജലീൽ ഹോൾഡിങ്സ് ആസ്ഥാനം മജാനിൽ

mvk
എം.വി.കെ സെൻട്രൽ സമുച്ചയത്തിന്റെ ഉദ്ഘാടനം എം.വി.കെ കുഞ്ഞുമുഹമ്മദ് നിർവഹിക്കുന്നു. എം.എ യൂസഫലി, ഖാലിദ് മുഹമ്മദ് ഷെരീഫ് അൽ അവദി, അബ്ദുല്ല ബെൽഹോൾ, ഡോ.എസ്. മുഹമ്മദ് സാലിഹ് അൽ റെയസ്, ആബിദ് യൂസഫ്, നവാസ് മീരാൻ, സമീർ കെ.മുഹമ്മദ്, അബ്ദുൽ ഗഫൂർ കെ.മുഹമ്മദ്, ഡോ.സാക്കിർ കെ.മുഹമ്മദ് തുടങ്ങിയവർ സമീപം.
SHARE

ദുബായ് ∙ യുഎഇയിലെ പ്രമുഖ മൊത്തവ്യാപാര സ്ഥാപനമായ ജലീൽ ഹോൾഡിങ്സിന്റെ കോർപറേറ്റ് ആസ്ഥാനം ദുബായ് മജാനിലെ എം.വി.കെ സെൻട്രൽ എന്ന സ്വന്തം കെട്ടിടത്തിലേക്കു മാറ്റി. സെൻട്രൽ സമുച്ചയത്തിന്റെ ഉദ്ഘാടനം എം.വി.കെ കുഞ്ഞുമുഹമ്മദ് നിർവഹിച്ചു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി,ദുബായ് മുനിസിപ്പാലിറ്റി പരിസ്ഥിതി ആരോഗ്യ സുരക്ഷാ സിഇഒ ഖാലിദ് മുഹമ്മദ് ഷെരീഫ് അൽ അവദി, ടീകോം ചീഫ് കൊമേഴ്സ്യൽ ഓഫിസർ അബ്ദുല്ല ബെൽഹോൾ, വ്യവസായികളായ ഡോ.എസ്. മുഹമ്മദ് സാലിഹ് അൽ റെയസ്, ആബിദ് യൂസഫ്, ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജലീൽ ഹോൾഡിങ്സ് എംഡി സമീർ കെ.മുഹമ്മദ്, എക്സിക്യൂട്ടീവ് ഡയറക്ടർ അബ്ദുൽ ഗഫൂർ കെ.മുഹമ്മദ്, ഡയറക്ടർ ഡോ.സാക്കിർ കെ.മുഹമ്മദ് എന്നിവർ പങ്കെടുത്തു. 3.5 കോടി ദിർഹം ചെലവിൽ 77,000 ചതുരശ്ര അടി വിസ്തീർണത്തിൽ നാലുനിലകളിലായാണ് ഓഫിസ് സമുച്ചയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ