ADVERTISEMENT

ഉമ്മുല്‍ഖുവൈൻ ∙ അല്‍ സലാമയിലെ ഉമ്മുല്‍ ഖുവൈന്‍ കോപ് റഡിസ്ന്‍ഷ്യല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ പ്രൊജക്ടിന്‍റെ ഏഴു ശതമാനം പൂര്‍ത്തിയാക്കിയതായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. പ്രാദേശിക, രാജ്യാന്തര നിലവാരത്തിലുള്ള ആര്‍ക്കിടെക്ചറല്‍ രീതികള്‍ ഉപയോഗിച്ചാണ് പ്രൊജക്ട് രൂപീകരിച്ചതും നടപ്പിലാക്കുന്നതും. ഏറ്റവും കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരമുള്ള പ്രൊജക്ടുകള്‍ നടപ്പിലാക്കുക എന്ന യൂണിയന്‍ കോപിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണിത്.

നടത്തിപ്പിന് വേണ്ടി പ്രാഥമിക നടപടിയായ ഖനനം പൂര്‍ത്തിയാക്കിയതായി യൂണിയന്‍ കോപ് സിഇഒ എച്ച് ഇ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലസി പറഞ്ഞു. ഈ വര്‍ഷം ഡിസംബറോട് കൂടി കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2021 മെയ് മാസത്തില്‍ തന്നെ പ്രൊജക്ട് നടപ്പിലാക്കാന്‍ കഴിയുമെന്നും യൂണിയന്‍ കോപ് സിഇഒ പറഞ്ഞു.

coop

പ്രൊജക്ടിന്‍റെ കരാറുകാരനെ മാറ്റിയതോടെ നിലവാരത്തില്‍ ഒട്ടും കുറവ് വരുത്താതെ തന്നെ മൊത്തം നിര്‍മാണ ചെലവില്‍ 60 ലക്ഷം രൂപ ലാഭമുണ്ടായതായി അല്‍ ഫലസി അറിയിച്ചു. ഇതിലൂടെ അ്ഡമിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ സാധിക്കും. ഇത് ഓഹരി ഉടമകളില്‍ പോസിറ്റീവായി പ്രതിഫലിക്കുമെന്നും തന്മൂലം പരമാവധി ധനകാര്യ, സാങ്കേതിക സ്രോതസ്സുകള്‍ കൈവരിക്കുന്നതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാനും കഴിയും. 5.2 കോടി ദിര്‍ഹം കണക്കാക്കിയിരുന്ന പ്രൊജക്ട് ഏറ്റവും മികച്ച രൂപകല്‍പ്പനയും സവിശേഷതകളും രാജ്യാന്തര നിലവാരവും ഉറപ്പാക്കി കൊണ്ട് തന്നെ 4.6 കോടി ദിര്‍ഹമായി കുറച്ചതായും അദ്ദേഹം പറഞ്ഞു. 

ഉമ്മുല്‍ ഖുവൈന്‍ മേഖലയില്‍ മൂന്ന്  മാസം വരെ വേണ്ട അവശ്യ സാധനങ്ങള്‍ നല്‍കുകയാണ് പുതിയ പ്രൊജക്ടിന്റെ ലക്ഷ്യമെന്ന് യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി അറിയിച്ചു. ഭക്ഷ്യസുരക്ഷയും വിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനുള്ള ദേശീയ പ്രയത്‌നത്തിന് പിന്തുണ നല്‍കാനാണ് യൂണിയന്‍ കോപ് ഇതിലൂടെ ശ്രമിക്കുന്നത്. എമിറേറ്റിലെ ഉപഭോക്തൃ ചില്ലറ വ്യപാരം വര്‍ധിപ്പിക്കുകയും വിവിധ ഉല്‍പ്പന്നങ്ങള്‍, രാജ്യാന്തര നിലവാരം, മികച്ച വില എന്നിവ ഉറപ്പാക്കുകയും ചെയ്യും. സവിശേഷമായ ഷോപ്പിങ് അനുഭവമാകും ഈ പ്രൊജക്ടിലൂടെ നല്‍കുകയെന്നും ഇത്തരത്തിലൊരു ഷോപ്പിങ് അനുഭവം എമിറേറ്റില്‍ തന്നെ ആദ്യമായിരിക്കുമെന്നും യൂണിയന്‍ കോപ് സിഇഒ വ്യക്തമാക്കി.

ഉമ്മുല്‍ ഖുവൈന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെയും യൂണിയന്‍ കോപ് സിഇഒ അല്‍ ഫലസി അഭിനന്ദിച്ചു. പ്രൊജക്ട് മുന്‍കൂട്ടി നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ യൂണിയന്‍ കോപിനൊപ്പം സഹകരിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഉമ്മുല്‍ ഖുവൈന്‍ സര്‍ക്കാരിനോട് അദ്ദേഹം നന്ദി അറിയിച്ചു. 

201,707 ചതുരശ്ര അടിയില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ, എന്നിവയ്ക്ക് പുറമെ രണ്ട് നിലകള്‍ കൂടിയുണ്ട്. 35,732 ചതുരശ്ര അടിയിലുള്ള ഉമ്മുല്‍ ഖുവൈന്‍ ഹൈപ്പര്‍ മാര്‍ക്കറ്റും ഇതില്‍ ഉള്‍പ്പെടുന്നു. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ, കെട്ടിടത്തിന് പുറത്തുള്ള സ്ഥലങ്ങള്‍ എന്നിവയിലടക്കം 233 പാര്‍ക്കിങ് ലോട്ട്‌ സുകളുണ്ട്. ഇവയ്ക്ക് പുറമെ 15 കടകളും 70 റഡിസന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകളും ഇതില്‍പ്പെടുന്നു.

ഫ്രിഡ്ജുകള്‍, ഷെല്‍ഫുകള്‍, ഡിസ്‌പ്ലേ യൂണിറ്റുകള്‍ എന്നിവ അടങ്ങുന്ന അത്യാധുനിക ഷോറൂമും 40,000 ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മത്സ്യം, മാംസ്യം, ബേക്കറി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, സുഗന്ധവ്യജ്ഞനങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, ഈന്തപ്പഴം, കാപ്പി, തേന്‍ എന്നിങ്ങനെയുള്ള ഫ്രഷ് ഫുഡ് വിഭാഗങ്ങളും ഇവിടെ ഒരുക്കും. 

888 ഓഹരി ഉടമകളാണ് ഉമ്മുല്‍ ഖുവൈനിലുള്ളത്.  പര്യാപ്തമായ അനുഭവസമ്പത്തിലൂടെ ദുബായ് എമിറേറ്റിന് പുറത്തുള്ള കോപുകളും കൈകാര്യം ചെയ്യുന്നതില്‍ യൂണിയന്‍ കോപ് മികവ് പുലര്‍ത്തുന്നു.  ഏറ്റവും മികച്ച ഓഫറുകള്‍ക്കൊപ്പം ഉല്‍പ്പന്നങ്ങളുടെ വിലനിലവാരവും ഉറപ്പാക്കുന്നതിലൂടെ ഓഹരി ഉടമകള്‍ക്കും അംഗങ്ങള്‍ക്കും ഏറ്റവും മികച്ച സേവനങ്ങളും ലാഭവുമാണ് യൂണിയന്‍ കോപ് പ്രദാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com