ഷാർജ∙ കുട്ടികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം തുടങ്ങിയവ ലളിതമായി നുകരാൻ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ അവസരം. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വൈവിധ്യമാർന്ന ഒട്ടേറെ പുസ്തകങ്ങളാണ് എക്സ്പോ സെന്റർ ആറാം നമ്പർ ഹാളിലെ എം 11 സ്റ്റാളിൽ ഇടംപിടിച്ചിട്ടുള്ളത്.

എങ്ങനെയാണ് ഭൂമിയുണ്ടായത്, നമ്മൾ ഭക്ഷിക്കുമ്പോൾ ഭക്ഷണത്തിന് എന്തു സംഭവിക്കുന്നു? എങ്ങനെയാണ് ശബ്ദമുണ്ടാകുന്നത് ? തുടങ്ങിയ കൗതുകരമായ ചോദ്യങ്ങൾക്ക് ഉത്തരം ഇവിടെ ലഭ്യമാകുന്നു. യുഎഇ ആസ്ഥാനമായുള്ള ബുക്സ് ഫാക്ടറിയാണ് ഇൗ പുസ്തകങ്ങൾക്കു പിന്നിൽ.
