ADVERTISEMENT

ദുബായ് ∙ ജലഗതാഗത മേഖലയ്ക്കു കുതിപ്പേകി യാത്രക്കാരുടെ എണ്ണത്തിൽ വർധന. ഈ വർഷം ആദ്യ പകുതിയിൽ അബ്ര, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് എന്നിവയിൽ 20.3% വർധന.

കഴിഞ്ഞവർഷം ഈ കാലയളവിൽ 46,94,870 യാത്രക്കാരായിരുന്നെങ്കിൽ ഈ വർഷം 57,34,244. കൂടുതൽ മേഖലകളിലേക്കു ജലയാന സർവീസുകൾ ആരംഭിക്കുമെന്നു മറൈൻ ട്രാൻസ്പോർട്ട് ഡയറക്ടർ മുഹമ്മദ് അബൂബക്കർ അൽ ഹാഷിമി പറഞ്ഞു.

എക്സ്പോയോട് അനുബന്ധിച്ച് ഉല്ലാസയാത്രകൾക്കും അവസരമൊരുക്കും. കൂടുതൽ മറൈൻ സ്റ്റേഷനുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി.

English Summary: 5.7 million riders use Dubai’s marine transport in first half of 2021.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com