ചികിത്സയിൽ നൂതന വഴിയൊരുക്കി ഹോമിയോ സെമിനാർ റെമഡിയം 4.0
Mail This Article
ദുബായ്∙ ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐഎച്ച്എംഎയുടെ രാജ്യാന്തര സെമിനാർ റെമഡിയം 4.0 സമാപിച്ചു. ത്വക്ക് രോഗങ്ങളുടെ പരിഹാരം ആയിരുന്നു പ്രധാന വിഷയം. സെമിനാറിൽ ഉദരരോഗം സംബന്ധിച്ച ഗവേഷണ ഫലങ്ങളും അവതരിപ്പിച്ചു.
ഇന്ത്യൻ കോൺസൽ കാളിമുത്തു ഉദ്ഘാടനം ചെയ്തു. ഡോ. അൽഫോൻസ് ഡിസൂസ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഖൽഫാൻ സായീദ് അൽ ഗിന്തി മുഖ്യാതിഥി ആയിരുന്നു. വ്യവസായി മുകേഷ് ബത്രയെ ആദരിച്ചു. അമാന, ഡോക്ടർമാരായ സൈഫുല്ല ആദംജി, കാമിൽ, അബ്ദുൽ റഷീദ്, നീതു നിക്കോളാസ് എന്നിവർ പ്രസംഗിച്ചു. പ്രഫ. മൻസൂർ അലി, ഡോക്ടർമാരായ ധൻരാജ് കെ. റാണ, സപ്തർഷി ബാനർജി, ദീപക് ശർമ, സീതാലക്ഷ്മി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോക്ടർമാരായ. പി.കെ.സുബൈർ. എ. ഷാജഹാൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. ഡോ. ആബിദ് പത്രാധിപരായ ഇംപ്രിൻറ്2.0 എന്ന സ്മരണിക അഖിലേന്ത്യാ അധ്യക്ഷൻ ഡോ. റോഷൻ പിന്റോ പ്രകാശനം ചെയ്തു
ഡോക്ടർമാരായ.ടി.ടി.ഡാനിയേൽ, രാജൻ വർഗീസ്, ഇഹാബ്, ഫൈസൽ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. അഖിലേന്ത്യാ സെക്രട്ടറി ഡോ. സുരേഷ് കുമാർ, ഡോക്ടർമാരായ ഷാ അലി, റോസീനാ ബീഗം, ശ്രീലേഖ, റാഷിണി വിജേത് എന്നിവർ നേതൃത്വം നൽകി.