ADVERTISEMENT

ദോഹ∙ ദേശീയ ദിനാഘോഷ വേദിയായ ദർബ് അൽ സായിയിൽ കുട്ടികൾക്കായി പാവകളി പ്രദർശനങ്ങൾ, കരകൗശല ഉൽപന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലന ശിൽപശാലകൾ തുടങ്ങിയ വിനോദ, വിജ്ഞാന പരിപാടികൾ നടക്കുന്നു. സംസ്‌കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പകർന്നു നൽകാനും ദേശീയ സ്വത്വത്തെക്കുറിച്ച് അവബോധം വളർത്താനുമാണിത്.

 

പാവ നിർമാണത്തിൽ എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി പ്രത്യേക പരിശീലനവും നടത്തുന്നു. ഫിഫ ലോകകപ്പ് പ്രമേയമാക്കിയ 2 സോണുകളിൽ കുട്ടികൾക്ക് കുടുംബത്തോടൊപ്പം തന്നെ ചെലവിടാം. അൽ ഹുഷ് പവിലിയനിൽ അൽ തില, അൽ സബ, അൽ കെരാം തുടങ്ങി പതിനൊന്നോളം പരമ്പരാഗത കായിക ഇനങ്ങളെക്കുറിച്ച് പഠിക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക സെഷനുണ്ട്. 28 വൊളന്റിയർമാരുടെ സേവനവും ലഭിക്കും.

 

191 പ്രധാന ഇവന്റുകളുടെ കീഴിൽ 4,500ലധികം കലാ, സാംസ്‌കാരിക, പൈതൃക, വിനോദ, കായിക പരിപാടികൾ ആണ് ദേശീയ ദിനമായ ഡിസംബർ 18 വരെ ഇവിടെ നടക്കുക. ദിവസവും ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയാണ് ആഘോഷങ്ങൾ. ഐക്യമാണ് ശക്തിയുടെ ഉറവിടം എന്നതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com