നൈജീരിയൻ ഇരട്ടകളായ ഹസാനയെയും ഹസീനയെയും റിയാദിലെത്തിച്ചു
Mail This Article
×
റിയാദ് ∙ വേർപെടുത്തൽ നടപടിക്രമത്തിന്റെ സാധ്യത നിർണയിക്കാനായി നൈജീരിയൻ സയാമീസ് ഇരട്ടകളായ ഹസാന – ഹസീന എന്നിവരെ സൽമാൻ രാജാവിന്റെ നിർദ്ദേശ പ്രകാരം റിയാദിലെത്തിച്ചു.
ഹസാനയും ഹസീനയും വ്യാഴാഴ്ച നൈജീരിയയിൽ നിന്ന് റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ അവരുടെ മാതാപിതാക്കളോടൊപ്പമാണ് എത്തിയത്. ഇരുവരെയും നാഷനൽ ഗാർഡ് മന്ത്രാലയത്തിന് കീഴിലുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.
ഇരട്ടകളെ വേർപെടുത്തുന്നതിനുള്ള സൗദി ദേശീയ പരിപാടിക്ക് മെഡിക്കൽ സർജിക്കൽ ടീമിന്റെ തലവൻ ഡോ. അബ്ദുല്ല അൽറബീഹ് നന്ദി പറഞ്ഞു. സൗദി അറേബ്യയ്ക്ക് മികച്ച മെഡിക്കൽ സംവിധാനങ്ങളുണ്ടെന്നും ഇരട്ടകളെ വേർപെടുത്തുന്ന രംഗത്ത് ഇതാണ് രാജ്യത്തെ മുൻനിരയിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.