ലോകകപ്പ് ലൂസേഴ്സ് ഫൈനലിലും കൈപിടിച്ച് മലയാളിക്കുട്ടികൾ

ahad-and-afaf-with-team-member
അബ്ദുൽ അഹദ് ക്രൊയേഷൻ താരം ലൊവ്രോ മയറിനൊപ്പം. അഫാഫ് നാസിഫ് ക്രൊയേഷൻ താരം ലൊവ്രോ മയറിനൊപ്പം.
SHARE

ദോഹ∙ ലോകകപ്പ് മൈതാനത്തേയ്ക്ക് സൂപ്പർതാരങ്ങളുടെ കൈപിടിച്ച് നടക്കാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സഹോദരങ്ങളായ അബ്ദുൽ അഹദ് നാസിഫും അഫാഫ് നാസിഫും.

ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ലൂസേഴ്‌സ് ഫൈനലിൽ കളിക്കാർ ദേശീയ ഗാനത്തിന് അണിനിരന്നപ്പോൾ മൊറോക്കോ, ക്രൊയേഷ്യ താരങ്ങളുടെ കൈപിടിക്കാനുള്ള ഭാഗ്യമാണ് ഇരുവർക്കും ലഭിച്ചത്. അഫാഫ് മൊറോക്കൻ താരം  ഹക്കിം സിയേഷിന്റെയും  സഹോദരൻ അബ്ദുൽ അഹദ് ക്രൊയേഷ്യൻ താരം ലൊവ്രോ മയറിന്റെയും കൈപിടിച്ചു.

ദോഹയിലെ എംഇഎസ് ഇന്ത്യൻ സ്‌കൂളിലെ 6-ാം ക്ലാസ് വിദ്യാർഥിയാണ് അബ്ദുൽ അഹദ്. അനിയത്തി അഫാഫ് ഇതേ സ്‌കൂളിലെ 3-ാം ക്ലാസ് വിദ്യാർഥിയും. 

ഹമദ് ആശുപത്രിയിലെ എച്ച്ആർ വിഭാഗം ഉദ്യോഗസ്ഥനും സുപ്രീം കമ്മിറ്റി ആക്‌സസ് മാനേജ്‌മെന്റ് അംഗവുമായ തലശേരി അച്ചാരത്ത് വീട്ടിൽ നാസിഫ്  മൊയ്തുവിന്റെയും ഫെബിന്റെയും മക്കളാണ് ഇവർ. 

അമ്മ ഫെബിൻ ലോകകപ്പിൽ സസ്റ്റെയ്നിബിലിറ്റി വിഭാഗത്തിലും  മൂത്ത സഹോദരി അലീമ നാസിഫ്  മീഡിയ വിഭാഗത്തിലും വൊളന്റിയർ ആയിരുന്നു. അബ്ദുൽ അദീം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS