വയറിനുള്ളിൽ നിരോധിത ഗുളികകൾ ഒളിപ്പിച്ച് കടത്തിയയാൾ പിടിയിൽ

drugs
യാത്രക്കാരന്റെ വയറ്റിനുള്ളില്‍ നിന്ന് പുറത്തെടുത്ത നിരോധിത ഗുളികകള്‍.
SHARE

ദോഹ∙ നിരോധിത ഗുളികകൾ വയറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുളികകൾ കണ്ടെത്തിയത്. യാത്രക്കാരന്റെ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.

Read also. ചരിത്ര കുതിപ്പിന് സുൽത്താൻ അൽ നെയാദി; രണ്ടാമനായി ഫെബ്രുവരി 26ന് ബഹിരാകാശത്തേക്ക്

യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയാണ് 1.1201 കിലോഗ്രാം വരുന്ന മെതാംഫെറ്റമിൻ ഗുളികകൾ പുറത്തെടുത്തത്. നിരോധിത സാധനങ്ങളും കള്ളക്കടത്തും തടയാൻ അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളുമാണ് അധികൃതർ ഉപയോഗിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS