140 കോടി ദിർഹത്തിന്റെ വ്യാജ ഉൽപന്നങ്ങൾ പിടികൂടി

Dubai Police officers
Dubai Police officers (File). Photo by KARIM SAHIB / AFP
SHARE

ദുബായ്∙ പൊലീസിന്റെ വ്യാജ വേട്ടയിൽ കുരുങ്ങിയത് 140 കോടി ദിർഹം വിലവരുന്ന ഉൽപന്നങ്ങൾ. ആന്റി ഇക്കണോമിക് ക്രൈം വിഭാഗത്തിന്റെ സഹകരണത്തോടെ ദുബായ് പൊലീസ് കഴിഞ്ഞ വർഷം നടത്തിയ പരിശോധനയിലാണ് കോടികളുടെ വ്യാജ ഉൽപന്നങ്ങൾ പിടികൂടിയത്.

Read also: വർണ വസന്തത്തിൽ പൂത്തുലഞ്ഞ് അബുദാബി; ചെലവഴിച്ചത് ലക്ഷങ്ങൾ

പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ തനി പകർപ്പും ഇതിൽ ഉൾപ്പെടും. 447 കുറ്റകൃത്യങ്ങളിലായി 497 പേരെയും അറസ്റ്റ് ചെയ്തതായി ദുബായ് പൊലീസിലെ സിഐഡി ഡയറക്ടർ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് അറിയിച്ചു.  പിടിയിലായവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന.

വാണിജ്യ തട്ടിപ്പ്, പകർപ്പവകാശ നിയമ ലംഘനം, വഞ്ചന,  കവർച്ച, വ്യാജ ഉൽപന്നങ്ങൾ നിർമിക്കൽ, വിൽക്കൽ എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങളെന്ന് ആന്റി ഇക്കണോമിക് ക്രൈം വിഭാഗം ‍ഡയറക്ടർ ഡോ. കേണൽ ഖാലിദ് സാലിഹ് അൽ ഷെയ്ഖ് പറഞ്ഞു.

English Summary: Dubai police arrested 497 for financial crimes, Dh1.4 billion worth of goods confiscated.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS