ADVERTISEMENT

മദീന ∙ മദീനയിലെ ഖുബ പള്ളിയുടെ  വിപുലീകരണത്തിനായി  230 കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് മുൻപ് ഇവിടങ്ങളിലെ വൈദ്യുതി, ജല സേവനങ്ങൾ വിച്ഛേദിച്ചു. ആകെ 550,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്ഥലങ്ങൾ പള്ളിയുടെ വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കുമെന്ന് മദീന റീജൻ ഡെവലപ്‌മെന്റ് അതോറിറ്റി (എംആർഡിഎ)യിലെ ഇൻസ്റ്റിറ്റ്യൂഷനൽ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ ബന്ദർ മുഹമ്മദ് നഗെറോ പറഞ്ഞു.

സ്ഥല ഉടമകൾക്ക് അവരുടെ സ്വത്തുക്കൾ ഒഴിയാൻ എംആർഡിഎ നൽകിയ സമയപരിധി ജനുവരി 22 ന് അവസാനിച്ചതിന് ശേഷമാണ് വൈദ്യുതി, ജല സേവനങ്ങളുടെ കണക് ഷൻ വിച്ഛേദിച്ചത്. പള്ളിയുടെ പരിസരം വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പുതിയ വിപുലീകരണത്തോടെ, പള്ളിയുടെ ആകെ വിസ്തീർണ്ണം  66,000 വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുടെ 10 മടങ്ങ് വർധിക്കും.

പുരാവസ്തു പ്രാധാന്യമുള്ള ഫാമുകളും കിണറുകളും അവയുടെ ചരിത്രപരമായ നിലയ്ക്ക് സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുമെന്ന് നഗെറോ പറഞ്ഞു. ചരിത്രപരമായ സ്ഥലങ്ങൾ സംരക്ഷിക്കുകയും അവയെ പള്ളിയുമായി  ബന്ധിപ്പിക്കുകയും ചെയ്യുന്നു.  

ഖുബ പള്ളിയുടെ മേൽനോട്ട ചുമതല ഇസ്‌ലാമിക കാര്യ, കോൾ, ഗൈഡൻസ് മന്ത്രാലയത്തിന് പകരം എംആർഡിഎയ്ക്ക് കൈമാറുന്നതിന് 2022 ജൂലൈയിൽ മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകിയിരുന്നു.  തുടർന്ന് ഖുബ പള്ളിയുടെ മേൽനോട്ടം എംആർഡിഎ ഏറ്റെടുത്തിരുന്നു.

വിപുലീകരണ പദ്ധതി പൂർത്തിയാകുന്നതോടെ മക്ക ഹറം പള്ളിക്കും മദീനയിലെ പ്രവാചക പള്ളിക്കും ശേഷം  വിശ്വാസികളെ ഉൾക്കൊള്ളാനുള്ള ശേഷിയുടെ കാര്യത്തിൽ സൗദി അറേബ്യയിലെ മൂന്നാമത്തെ വലിയ പള്ളിയായി ഖുബാ  മാറും.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com