യുഎഇയിൽ മഴയും കാറ്റും തുടരും; ജാഗ്രതാ നിർദേശം

rain-dubai
ദുബായ് മുഹൈസിന നാലിൽ കുടചൂടി നടന്നുനീങ്ങുന്ന ഫിലിപ്പീനി കുടുംബം. ചിത്രം: മനോരമ
SHARE

അബുദാബി∙ യുഎഇയിൽ മഴയും കാറ്റും ഏതാനും ദിവസം കൂടി തുടരുമെന്നും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില ഭാഗങ്ങളിൽ ഇടിമിന്നലിന്റെ അകമ്പടിയോടെയായിരിക്കും മഴ.

Also read: അബുദാബിയിൽ പ്ലാസ്റ്റിക്കിന് ഗു‍ഡ്ബൈ; ചാലഞ്ചുമായി സർക്കാർ രംഗത്ത്

ഇതേസമയം തെറ്റായ വിവരങ്ങളും ഊഹാപോഹവും പ്രചരിപ്പിക്കരുത്. വാർത്തകൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണം. തണുപ്പും കാറ്റും ശക്തമാകും. മണിക്കൂറിൽ 60 കി.മീ വേഗത്തിലുള്ള കാറ്റ് അന്തരീക്ഷത്തെ പൊടിപടലമാക്കും. വെള്ളിയാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.

ചിലയിടങ്ങളിലും തീരപ്രദേശങ്ങളിലും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സൂചിപ്പിച്ചു. അനാവശ്യ യാത്ര ഒഴിവാക്കണമെന്നുംഅടിയന്തര ഘട്ടങ്ങളിൽ സൂക്ഷ്മതയോടെയും സുരക്ഷാസംവിധാനങ്ങൾ സ്വീകരിച്ചും വാഹനമോടിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Rain hits several parts of UAE.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS