സഞ്ചാരികളുടെ ഇഷ്ടയിടമായി അബുദാബി

abu-dhabi-city
Photo Credit : Mahmoud Ghazal / Shutterstock.com
SHARE

അബുദാബി∙യുഎഇ തലസ്ഥാന നഗരിയായ അബുദാബിയിൽ എത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 24% വർധന.  2022ൽ എത്തിയ 41 ലക്ഷം പേരിൽ 10 ലക്ഷത്തിലേറെ പേരും ഇന്ത്യക്കാർ. ഹോട്ടൽ വരുമാനം 540 കോടി ദിർഹം. ശരാശരി ഹോട്ടൽ താമസ നിരക്ക് 70% ആയിരുന്നുവെന്ന് സാംസ്കാരിക, വിനോദസഞ്ചാര വിഭാഗം (ഡിസിടി) അറിയിച്ചു.

Also read: ഇത്തിഹാദ് റെയിൽ: ഏറ്റവും വലിയ പാലം യാഥാർഥ്യമായി

യുകെ, പാക്കിസ്ഥാൻ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യക്കാരാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ. അബുദാബിയിൽനിന്ന് ഏറ്റവും കൂടുതൽ പേർ പോയത് ലണ്ടനിലേക്കാണ്. മുംബൈ, ഡൽഹി, കെയ്റോ, കൊച്ചി എന്നീ വിമാനത്താവളങ്ങളാണ് 2 മുതൽ 5 സ്ഥാനങ്ങളിലുള്ളത്.

സുരക്ഷിതം, മികച്ച അടിസ്ഥാന സൗകര്യം, ഇന്ത്യയുമായി ഏറ്റവും അടുത്തുള്ള സ്ഥലം, ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യം എന്നിവയെല്ലാമാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ ആകർഷിക്കാൻ കാരണം. യുഎഇയിൽ എവിടെ പോയാലും ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ നാട്ടുകാരുടെയോ സാന്നിധ്യം ഉണ്ടെന്നതും പ്രത്യേകതയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS