ADVERTISEMENT

അബുദാബി/ദുബായ്∙ യുഎഇയിൽ ഏതാനും ദിവസമായി പെയ്യുന്ന മഴ ഇന്നു കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വിവിധ എമിറേറ്റിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായത് ഗതാഗതം മന്ദഗതിയിലാക്കി. ചില ഭാഗങ്ങളിലെ റോഡുകൾ ഇന്നലെയും അടച്ചു.

Also read: ഗാർഹിക തൊഴിലാളികളുടെ വേതനം ഏപ്രിൽ 1 മുതൽ ഡബ്ല്യുപിഎസ് മുഖേന

2 ദിവസമായി അടച്ച ഗ്ലോബൽ വില്ലേജ് ഇന്നലെ തുറന്നെങ്കിലും‍ സന്ദർശകർ കുറവായിരുന്നു. വാദികൾ (തടാകം) നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലേക്കു പോകരുതെന്നും പ്രക്ഷുബ്ധമായ കടലിൽ കുളിക്കാൻ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

ദുബായ് ഖിസൈസിലെ ഡമസ്കസ് സ്ട്രീറ്റിൽ അനുഭവപ്പെട്ട വെള്ളക്കെട്ട്. ചിത്രം: ടി.പി ഫൈസൽ.
ദുബായ് ഖിസൈസിലെ ഡമസ്കസ് സ്ട്രീറ്റിൽ അനുഭവപ്പെട്ട വെള്ളക്കെട്ട്. ചിത്രം: ടി.പി ഫൈസൽ.

 

ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ ഇന്നലെയും ശക്തമായ മഴ അനുഭവപ്പെട്ടു. ഇതോടെ യുഎഇയിൽ തണുപ്പും കൂടി. അടുത്ത 2 ദിവസം കൂടി തണുപ്പുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ദുബായിലും വടക്കൻ എമിറേറ്റുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. മണിക്കൂറുകൾ എടുത്താണ് പലരും ലക്ഷ്യസ്ഥാനത്ത് എത്തിയത്.

ഷാർജ സുഹൈൽ, അൽഖോറോസ്, റാസൽഖൈമയിലെ അൽഗായിൽ, ഫുജൈറയിലെ അൽഹൻയ, ദുബായിലെ അൽഖവാനീജ്, ഉമ്മുൽഖുവൈനിലെ അൽ റാഷിദിയ, അബുദാബിയിലെ മുഷ്റിഫ്, അൽഐൻ എന്നിവിടങ്ങളിൽ ആണ് കൂടുതൽ മഴ ലഭിച്ചത്. ഇന്നു വൈകിട്ട് 4 വരെ മഴയുണ്ടാകുമെന്നാണ് സൂചന. ഞായറാഴ്ച മൂടൽ മഞ്ഞുണ്ടാകാൻ സാധ്യതയുണ്ട്.

പർവത പ്രദേശങ്ങളിൽ താപനില 3 ഡിഗ്രി വരെ താഴ്ന്നു. ഇന്നലെ മണിക്കൂറിൽ 55 കി.മീ വരെ കാറ്റും വീശിയിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ കടലിൽ കുളിക്കാൻ ഇറങ്ങരുതെന്നും നിർദേശമുണ്ട്. കനത്ത മഴയെ തുടർന്ന് റാസൽഖൈമ, ഷാർജ എമിറേറ്റുകളിലെ സ്കൂളുകൾ 2 ദിവസമായി ഓൺലൈൻ ക്ലാസിലേക്കു മാറിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com