ADVERTISEMENT

അബുദാബി∙ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരെയുള്ള പോരാട്ടത്തിൽ യുഎഇയിലെ പൊതു, സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള സഹകരണം സംബന്ധിച്ച് അബുദാബിയിൽ നടന്ന വട്ടമേശ സമ്മേളനത്തിലാണ് ധാരണ.

Also read: നാടുകടത്തിയവർ വ്യാജ പാസ്പോർട്ടുമായി വീണ്ടും; വിരളടയാള പരിശോധനയിൽ പിടിയിലായി

യുകെയിലെ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫ്യൂച്ചർ ഓഫ് ഫിനാൻഷ്യൽ ഇന്റലിജൻസ് ഷെയറിങ് പ്രോഗ്രാമുമായി സഹകരിച്ചായിരുന്നു പരിപാടി. സാമ്പത്തിക കുറ്റകൃത്യം നിർമാർജനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിൽ സ്വീകരിച്ച നടപടികൾ വിശദീകരിച്ചു.  യൂറോപ്, ഏഷ്യൻ രാജ്യങ്ങളിലെ പൊതു-സ്വകാര്യ പങ്കാളിത്ത സമിതികളിൽനിന്നുള്ള ഉദ്യോഗസ്ഥർ സ്വന്തം രാജ്യത്തെ അനുഭവങ്ങളും സ്വീകരിച്ച നടപടികളും വിശദീകരിച്ചു.

യുഎഇ സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റിലെ മുതിർന്ന അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ഭീകരവാദവും കള്ളപ്പണം വെളിപ്പിക്കലും നേരിടുന്നതിന് ആന്റി മണി ലോണ്ടറിങ്ങ് ആൻഡ് കൗണ്ടറിങ്ങ് ദ് ഫിനാൻസിങ്ങ് ഓഫ് ടെററിസം എന്ന പേരിൽ പ്രത്യേക എക്സിക്യൂട്ടിവ് ഓഫിസ് തുറന്ന് യുഎഇ നടപടി കടുപ്പിച്ചുവെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് സ്ട്രാറ്റജിക് പാർട്ണർഷിപ്സ് കമ്മിറ്റി ചെയർമാനും ഡയറക്ടറുമായ മുഹമ്മദ് ഷാലോ പറഞ്ഞു.

നിയമലംഘകർക്ക് 50,000 മുതൽ 50 ലക്ഷം ദിർഹം വരെയാണ് പിഴ. സാമ്പത്തിക കുറ്റകൃത്യങ്ങൾ തിരിച്ചറിയുന്നതിനും തടയുന്നതിനും അധികാരികളെ സഹായിക്കുന്നതിൽ സ്വകാര്യമേഖലയുടെ പങ്ക് നിർണായകമാണ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നടപടി സ്വീകരിച്ചുവരുന്ന യുഎഇയിൽ കഴിഞ്ഞ മാസം 32 ലക്ഷം ദിർഹം പിഴ ചുമത്തിയതായും സൂചിപ്പിച്ചു.

വട്ടമേശ സമ്മേളനത്തിൽ യുഎഇയിലെ‍ 40ലേറെ പ്രതിനിധികൾ പങ്കെടുത്തു. പൊതു-സ്വകാര്യ മേഖലാ സഹകരണം മെച്ചപ്പെടുത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ഫ്യൂച്ചർ ഓഫ് ഫിനാൻഷ്യൽ ഇന്റലിജൻസ് ഷെയറിങ് പ്രോഗ്രാമിന്റെ തലവൻ നിക്ക് മാക്സ് വെൽ പറഞ്ഞു. ചർച്ചകൾക്കായി വർഷാവസാനം യോഗം വിളിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com