ADVERTISEMENT

അബുദാബി ∙ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ളവരെന്ന് അവകാശപ്പെടുന്ന തട്ടിപ്പുകാരുടെ എസ്എംഎസുകളോടും ഫോൺകോളുകളോടും പ്രതികരിക്കരുതെന്ന് അധികൃതർ. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അവരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം ഫോൺ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ തട്ടിപ്പുകൾക്കും ഫോൺ തട്ടിപ്പുകൾക്കും എതിരെ ജാഗ്രത പാലിക്കാൻ യുഎഇ നിവാസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Also Read: ജോലിക്കിടെയുള്ള ഗുരുതര വൈകല്യത്തിന് കൂടുതൽ നഷ്ടപരിഹാരത്തിന് ഉത്തരവ്

മന്ത്രാലയത്തിൽ നിന്നാണെന്ന് അവകാശപ്പെടുന്ന അജ്ഞാത വ്യക്തികളിൽ നിന്നുള്ള സംശയാസ്പദമായ സന്ദേശങ്ങളോ ഫോൺ കോളുകളോ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ഉള്ള എസ്എംഎസ് സന്ദേശങ്ങളോ സംബന്ധിച്ച് കൂടുതൽ ജാഗ്രത പാലിക്കണം. മന്ത്രാലയവും അധികൃതരും ഒരിക്കലും ആളുകളോട് അവരുടെ വിവരങ്ങൾ എസ്എംഎസ് സന്ദേശങ്ങളിലൂടെ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പടാറില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. 

ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകാതിരിക്കാൻ സംശയാസ്പദമായ കോളുകൾക്കും എസ്എംഎസ് സന്ദേശങ്ങൾക്കുമെതിരെ കൂടുതൽ ജാഗ്രത പുലർത്താൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

English Summary: Ministry issues warning about electronic fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com