ദുബായ് നറുക്കെടുപ്പ്: ആദ്യം 8 കോടി രൂപ സമ്മാനം, ഇപ്പോൾ ആഡംബര കാർ; ഇന്ത്യക്കാരന് ഭാഗ്യം തുടരുന്നു

dubai-duty-free
SHARE

ദുബായ് ∙ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ കോടികൾ ലഭിച്ച ഇന്ത്യൻ ഭാഗ്യവാന് രണ്ടാമതും വിലപിടിപ്പുള്ള സമ്മാനം. ദുബായിൽ ഒാൺലൈൻ ‌ട്രേഡിങ് ബിസിനസ് നടത്തുന്ന ബെംഗളൂരു സ്വദേശി അമിത് സറഫിനാണ് മെഗാ സമ്മാനത്തിന് ശേഷം മെഴ്സിഡസ് ബെൻസ് എസ്500 ആഡംബര കാർ സമ്മാനമായി ലഭിച്ചത്. 2016-ൽ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ അദ്ദേഹം എട്ടു കോടിയിലേറെ രൂപ (10 ലക്ഷം ഡോളർ, 3.67 ദശലക്ഷം ദിർഹം) മെഗാ സമ്മാനം നേടിയിരുന്നു. 

Also read: തരൂരിന്റെ ബാല്യകാല സുഹൃത്ത്, പാതി മലയാളി; ദുബായിൽ ദുരിതം, നാട്ടിലേക്കു മടങ്ങാൻ സഹായം തേടുന്നു

ഇതിന് ശേഷം ദുബായിലേക്ക് മാറിയതാണ് അമിത്. അന്നു മുതൽ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നു. ജനുവരി 12ന് ന്യൂഡൽഹിയിലേക്കുള്ള യാത്രാമധ്യേ വാങ്ങിയ  6 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം ലഭിച്ചത്. രണ്ടാമതും ഭാഗ്യം തന്ന ഡ്യൂട്ടി ഫ്രീക്ക് ഇദ്ദേഹം നന്ദി പറഞ്ഞു. 

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 2 ൽ ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയർ നറുക്കെടുപ്പിൽ ചരിത്രത്തിൽ ഇതാദ്യമായി താജിക്കിസ്ഥാൻ സ്വദേശിക്ക് 8 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചു.  ജനുവരി 16 ന് ഓൺലൈനിൽ വാങ്ങിയ  4226 ടിക്കറ്റിനാണ് അബ്ദുവാലി അഖ്മദ് അലിക്ക് കോടികൾ ലഭിച്ചത്. എന്നാൽ ഇതുവരെ ഇദ്ദേഹവുമായി ബന്ധപ്പെടാൻ സംഘാടകർക്ക് സാധിച്ചിട്ടില്ല. അതേസമയം, ശ്രീലങ്കൻ സ്വദേശിയായ യാസസ് നളിൻ പതിരണയ്ക്ക് ബിഎംഡബ്ല്യു ആർ 90 പ്യുവർ മോട്ടോർബൈക്ക് ലഭിച്ചു.

English Summary: Indian expat wins in Dubai Duty Free draw for the second time in six years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS