ADVERTISEMENT

ഷാർജ ∙ ഗതാഗത പിഴ അടയ്‌ക്കൽ മുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ വരെ 30 ലേറെ സേവനങ്ങൾ നാളെ (4) മൊബൈൽ സെന്ററിൽ ലഭ്യമാണെന്ന് ഷാർജ പൊലീസ് അധികൃതർ. അൽ സയ്യൂഹ് സബർബ് കൗൺസിലിൽ വൈകിട്ട് നാലു മുതൽ രാത്രി 9 വരെ മൊബൈൽ സേവന കേന്ദ്രം പ്രവർത്തിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു.

Also read: യുഎഇ വീസകളുടെ സാധുത 60 ദിവസത്തേക്ക് ഒറ്റത്തവണ നീട്ടാം

എമിറേറ്റിൽ ഇതിനകം ആയിരക്കണക്കിന് ട്രാഫിക് ഇടപാടുകൾ ഓൺലൈനായി നടക്കുന്നുണ്ടെങ്കിലും ഹബ് ഓൺ വീൽ പോലുള്ള സ്മാർട്ട് സെന്ററുകൾ വഴി താമസക്കാർക്ക് സേവനങ്ങൾ ലഭ്യമാക്കുന്നത് ഇതാദ്യമാണ്. മൊബൈൽ കേന്ദ്രത്തിലൂടെ ട്രാഫിക് വിഭാഗത്തിൽ കുറഞ്ഞത് 34 സേവനങ്ങൾ ലഭ്യമാകും.

സേവനങ്ങൾ

 – വാഹന പരിശോധന 

– വാഹന ലൈസൻസ് വിതരണം 

– വാഹനം റീ-റജിസ്ട്രേഷൻ  

– വാഹന ലൈസൻസ് പുതുക്കൽ  

– വാഹന ലൈസൻസ് കൈമാറ്റം  

– വാഹന ലൈസൻസ് മാറ്റിസ്ഥാപിക്കൽ 

– കേടായ വാഹന ലൈസൻസ്  

– വാഹന ലൈസൻസ് ഡാറ്റ പരിഷ്ക്കരണം 

– വാഹന കൈമാറ്റം (യുഎഇക്കുള്ളിൽ) 

– വാഹന കൈമാറ്റം (യുഎഇക്ക് പുറത്ത്) 

– റജിസ്ട്രേഷൻ ഇല്ലാതെ ലൈസൻസ് സർട്ടിഫിക്കറ്റുകൾ  

– ക്ലിയറൻസ് സർട്ടിഫിക്കറ്റ്  

–  നമ്പർ റിസർവേഷനും പുതുക്കലും  (ഡ്രൈവർമാർക്കായി) 

– നേത്ര പരിശോധന  

– വാഹന ഡ്രൈവിങ് ലൈസൻസ് റദ്ദാക്കൽ  

– വാഹന ഡ്രൈവിങ് ലൈസൻസ് വിഭാഗം റദ്ദാക്കൽ  

– ലൈസൻസ് ഡാറ്റ പരിഷ്ക്കരണം 

– ലൈസൻസ് മാറ്റിസ്ഥാപിക്കൽ (മറ്റൊരു രാജ്യം നൽകിയത്). 

– ട്രാഫിക് ഫയൽ തുറക്കൽ  

– വിഭാഗം കൂട്ടിച്ചേർക്കൽ  

– ഡ്രൈവിങ് ലൈസൻസ് കൈമാറ്റം  

– ഡ്രൈവിങ് ലൈസൻസ് വിതരണം

– ഡ്രൈവിങ് ലൈസൻസ് പുതുക്കൽ

– ഡ്രൈവർ ലൈസൻസ് മാറ്റിസ്ഥാപിക്കൽ 

– ഡ്രൈവിങ് ലൈസൻസ് കേടായി ‌

– ട്രാഫിക് ഫയൽ ഡാറ്റ അപ്ഡേറ്റ് ട്രാഫിക് പിഴകൾക്കായി  

– ട്രാഫിക് പിഴ അടവ്  ‌

– ട്രാഫിക് പോയിന്റുകൾ കൈമാറ്റം  

–പിടിച്ചെടുത്ത വാഹനം വിട്ടയക്കുക. 

– ക്രിമിനൽ റിപോർട്ടുകൾ തുറക്കുന്നു  

– സസ്പെൻഷൻ കാലാവധി സർട്ടിഫിക്കറ്റ്

English Summary: Pay traffic fine, renew driving licence via mobile centre tomorrow in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com