ADVERTISEMENT

ദോഹ∙ ഏറ്റവും അഴിമതി കുറഞ്ഞ അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ രണ്ടാം സ്ഥാനത്ത്. ട്രാൻസ്‌പെരൻസി ഇന്റർനാഷനലിന്റെ കറപ്ഷൻ പെർസപ്ഷൻസ് സൂചിക-2022 ന്റെ പട്ടികയിലാണ് നേട്ടം. 58 ആണ് സ്‌കോർ. അറബ് രാജ്യങ്ങളിൽ 67 സ്‌കോറുമായി യുഎഇ ആണ് മുൻപിൽ. കുവൈത്തിന് 42 ആണ് സ്‌കോർ. സൗദി അറേബ്യയ്ക്ക് 51, ബഹ്‌റൈൻ, ഒമാൻ എന്നിവയ്ക്ക് 44 വീതവുമാണ് സ്‌കോർ. ലിബിയ (സ്‌കോർ-17), യമൻ (16), സിറിയ (13) എന്നീ രാജ്യങ്ങളാണ് ഏറ്റവും അഴിമതി കൂടിയ അറബ് രാജ്യങ്ങൾ.

Also read: ദുബായില്‍ ജനന, മരണ സർട്ടിഫിക്കറ്റ് സ്വകാര്യ ആശുപത്രികളിലും

പൊതുമേഖലയിലെ അഴിമതിയുടെ തോത് വ്യക്തമാക്കുന്ന സൂചികയുടെ 0-100 എന്ന സ്‌കെയ്‌ലിൽ 0 എന്നത് ഏറ്റവും അഴിമതി കൂടിയ രാജ്യവും 100 അഴിമതിയില്ലാത്ത രാജ്യവുമാണ്. അറബ് മേഖലയിലെ നിരവധി രാജ്യങ്ങളിൽ അഴിമതി വർധിക്കാൻ കാരണം രാജ്യങ്ങളുടെ സുരക്ഷാ ബജറ്റുകൾ സുതാര്യമല്ലാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. 90 പോയിന്റുകളുമായി ഡെൻമാർക്ക് ആണ് ഒന്നാമത്. 87 പോയിന്റുകളുമായി ഫിൻലൻഡും ന്യൂസിലന്റുമാണ് രണ്ടാമത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com