ADVERTISEMENT

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിലൂടെ സംഭാഷണം നടത്തി. ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനും വ്യാപ്തി വർധിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രവും തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തത്തിന് അനുസൃതമായാണ് ഇത്.

Also Read: 6 മാസം മുൻപെങ്കിലും പാസ്പോർട്ട് പുതുക്കണം

പരസ്പര പ്രാധാന്യമുള്ള ഒ‌ട്ടേറെ പ്രാദേശിക, രാജ്യാന്തര വിഷയങ്ങളിൽ ഇരുവരും വീക്ഷണങ്ങൾ കൈമാറി. പ്രധാന സംഭവ വികാസങ്ങൾ അവലോകനം ചെയ്തു. തങ്ങളുടെ വികസന ലക്ഷ്യങ്ങൾ കൂടുതൽ കൈവരിക്കുന്നതിന് വിവിധ മേഖലകളിലെ പങ്കാളിത്തവും സഹകരണവും ഇരു രാജ്യങ്ങളും തുടർന്നും വളർത്തിയെടുക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും മോദിയും വ്യക്തമാക്കി.

English Summary: UAE President receives phone call from Indian PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com