തീരം തൊട്ട് കപ്പലോളം; കപ്പൽ ടൂറിസത്തിന് ഇതുവരെയെത്തിയത് ഒന്നേകാൽ ലക്ഷം പേർ

ship
യാത്രക്കാരുമായെത്തിയ മെയിന്‍ ഷിഫ്-6 കപ്പല്‍.
SHARE

ദോഹ∙ ദോഹ തുറമുഖത്ത് കപ്പൽ സഞ്ചാരികളുമായി എത്തുന്ന ആഡംബര കപ്പലുകളുടെ തിരക്ക് തുടരുന്നു. 58 ആഡംബര കപ്പലുകളാണ് ഇത്തവണത്തെ കപ്പൽ ടൂറിസത്തിന് എത്തുന്നത്. 2 ലക്ഷം സഞ്ചാരികളെ പ്രതീക്ഷിക്കുന്ന സീസണിൽ ഇതിനകം ഒന്നേകാൽ ലക്ഷത്തിലധികം പേർ എത്തിക്കഴിഞ്ഞു.

Also read: ബിഗ് ടിക്കറ്റ്: 51.49 കോടി രൂപ നേപ്പാൾ സ്വദേശിക്ക്

എംഎസ്‌സി വേൾഡ് യൂറോപ്പ, ജർമൻ കപ്പലായ മെയിൻ ഷിഫ്-6, എയ്ഡ കോസ്മ, ഇറ്റലിയുടെ കോസ്റ്റ ടോസ്‌കാന, ലെ ബോഗൺ വില്ലെ തുടങ്ങി മുൻനിര ആഡംബര കപ്പലുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.  സഞ്ചാരികളുമായി മൂന്നും നാലും തവണ വന്നു പോകുന്ന കപ്പലുകളാണ് ഏറെയും.

കഴിഞ്ഞ ദിവസങ്ങളിലായി 2,435 സഞ്ചാരികളുമായി മെയിൻ ഷിഫ്-6, 5160 സഞ്ചാരികളും 2,082 ജീവനക്കാരുമായി എംഎസ്എസി യൂറോപ്പ എന്നിവയാണ് എത്തിയത്. മെയിൻ ഷിഫ്-6 ഇതു മൂന്നാം തവണയാണ് സഞ്ചാരികളുമായി ഈ സീസണിൽ എത്തിയത്. 

അക്വേറിയം കാണാൻ ഒട്ടേറെപ്പേർ

ദോഹ∙ ഗ്രാൻഡ് ടെർമിനലിനുള്ളിലെ അക്വേറിയം സന്ദർശകരെ ആകർഷിക്കുന്നു. അപൂർവ ഇനം മീനുകളും സമുദ്ര ജീവികളുമാണ് പ്രധാന സവിശേഷത.  മിന ഡിസ്ട്രിക്ട് കാണാനെത്തുന്നവരും അക്വേറിയം സന്ദർശിച്ചാണ് മടങ്ങുന്നത്. ദോഹ തുറമുഖത്തെ പ്രധാന ആകർഷണമാണ് മിന ഡിസ്ട്രിക്ട്. നിരവധി റസ്റ്ററന്റുകളും കഫേകളും സുവനീർ വിൽപന ശാലകളും പൈതൃകം പ്രതിഫലിപ്പിച്ചുള്ള വാസ്തുശിൽപ ശൈലിയുമാണ് സന്ദർശകരെ ആകർഷിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS