ദോഹ∙ അൽ ഷമാലിലെ പുതിയ മുഹമ്മദ് ബിൻ ഗാനിം അൽ ഗാനിം നാവിക അക്കാദമി അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉദ്ഘാടനം ചെയ്തു.
Also read: അതിഥി സൽക്കാരത്തിലും കപ്പടിച്ച ലോകകപ്പ്
അക്കാദമി കെട്ടിടത്തിലെ യൂണിറ്റുകൾ, അത്യാധുനിക സൗകര്യങ്ങൾ, ഉപകരണങ്ങൾ, സേർച് ആൻഡ് റസ്‌ക്യൂ, ഡാമേജ് ഇൻവെന്ററി കെട്ടിടങ്ങൾ എന്നിവ സന്ദർശിച്ച് സൗകര്യങ്ങളും പ്രവർത്തനങ്ങളും വിലയിരുത്തി. ഡപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ്യ, ഖത്തരി സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ലെഫ. ജനറൽ പൈലറ്റ് സലിം ബിൻ ഹമദ് ബിൻ അഖിൽ അൽ നാബിത്, സുരക്ഷാ ഓഫിസർമാർ തുടങ്ങി നിരവധി പേർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
English Summary : Amir inaugurated Mohammed bin Ghanim Al-Ghanim Naval Academy in Al-Shamal