ADVERTISEMENT

ദുബായ്∙ മഴ വർധിപ്പിക്കാനുള്ള മാർഗം കയ്യിലുണ്ടോ? 38 കോടി രൂപ സ്വന്തമാക്കാം. മഴയുടെ അളവ് വർധിപ്പിക്കാനും മഴ മേഘങ്ങൾ വർധിപ്പിക്കാനും കഴിയുന്ന പഠന ഗവേഷണത്തിനു യുഎഇയുടെ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് ആണ് ഗവേഷകരെ ക്ഷണിച്ചിരിക്കുന്നത്. 

Also Read: 213 കോടി വിലയുള്ള മേൽവിലാസം! തിലാൽ അൽ ഗാഫ് ഐലൻഡില്‍ വീട് സ്വന്തമാക്കി ഇന്ത്യക്കാരൻ

3 വർഷത്തെ ഗവേഷണ പരിപാടിയിൽ ഓരോ വർഷവും 12.39 കോടി രൂപയാണ് ഗ്രാന്റ്. ഏറ്റവും മികച്ച നിർദേശം ഗവേഷണത്തിനായി തിരഞ്ഞെടുക്കും. ഗൾഫ് മേഖലയിൽ നേരിടുന്ന കുടിവെള്ള ക്ഷാമത്തിനു പരിഹാരമായാണ് മഴ വർധന പദ്ധതി ആലോചിക്കുന്നത്. ഭൂഗർഭ ജലത്തിന്റെ ദൗർലഭ്യം നേരിടാൻ മഴവെള്ളത്തെ ഉപയോഗിക്കുക എന്നതാണ് ഗവേഷണത്തിന്റെ ലക്ഷ്യം. മാർച്ച് 9വരെ ഗവേഷണ പദ്ധതികൾ റജിസ്റ്റർ ചെയ്യാം. 

മാർച്ച് 16ന് പ്രീ പ്രപ്പോസൽ സമർപ്പിക്കണം. മേയ് 26 ആകുമ്പോഴേക്കും പദ്ധതി നിർദേശം സമർപ്പിക്കാനുള്ള മാർഗ രേഖ പുറപ്പെടുവിക്കും. ഓഗസ്റ്റ് 24 മുൻപ് പൂർണമായ പദ്ധതി രേഖ സമർപ്പിക്കണം. കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും പദ്ധതി തിരഞ്ഞെടുക്കുക. വിജയികളെ അടുത്ത ജനുവരിയിൽ പ്രഖ്യാപിക്കും.

Englsh Summary : UAE Research Programme for Rain Enhancement Science welcomes innovative proposals

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com