ADVERTISEMENT

ഉമ്മുൽഖുവൈൻ∙ മണലാരണ്യത്തിൽ കാരുണ്യത്തിന്റെ വറ്റാത്ത ഉറവയായി സ്വദേശി കുടുംബത്തിന്റെ സൗജന്യ കുടിവെള്ള വിതരണം കാൽനൂറ്റാണ്ടിലേക്ക്. മലയാളികൾ അടക്കം ലക്ഷക്കണക്കിന് വിദേശികളാണ് മുഹമ്മദ് സാലിം ബകിത് അൽ ബകിത് കുടുംബത്തിന്റെ സ്നേഹത്തെളിനീരിൽ ദാഹമകറ്റി വരുന്നത്. യുഎഇയിലെ വടക്കൻ എമിറേറ്റുകളിൽ ഒന്നായ ഉമ്മുൽഖുവൈനിൽ കടലോരത്താണ് ഈ കാരുണ്യ ഭവനം.

Also read: പാഠ്യപദ്ധതി മുതൽ മൂല്യ നിർണയം വരെ എഐ സ്വാധീനം; വരും നിർമിത ബുദ്ധിയുള്ള അധ്യാപകർ

പ്രദേശത്തെ താമസക്കാർ മാത്രമല്ല അജ്മാൻ, ഷാർജ ഉൾപ്പെടെ വിവിധ എമിറേറ്റുകളിൽനിന്നുള്ളവർ വരെ ഇവിടെ എത്തി ശുദ്ധജലം ശേഖരിച്ചുകൊണ്ടുപോകുന്നു. ഇവർക്കിത് വെറും ദാഹജലം മാത്രമല്ല വർധിച്ചുവരുന്ന ജീവിതച്ചെലവ് പിടിച്ചുനിർത്താനുള്ള ഉപാധികൂടിയാണ്. ഭൂഗർഭ ജലത്തിൽ ഉപ്പ് രസം കൂടുതലുള്ള പ്രദേശത്ത് കുപ്പിവെള്ളത്തെ ആശ്രയിക്കുന്ന യുഎഇയിൽ 25 വർഷമായി ഒരു സ്വദേശി കുടുംബം സൗജന്യമായി  ശുദ്ധജലം വിതരണം നടത്തുന്നു.

വഴിയാത്രക്കാർക്ക് തണുത്ത വെള്ളം ലഭ്യമാക്കുന്ന കൂളർ വീടിന് മുന്നിൽ സ്ഥാപിച്ചായിരുന്നു തുടക്കം. ഈ കൂളറിന് മുന്നിലെ തിരക്ക് വർധിച്ചതോടെ പ്രത്യേക ടെന്റു കെട്ടി കൂടുതൽ പൈപ്പുകൾ സ്ഥാപിച്ച് ദാഹ ജലവിതരണം വിപുലപ്പെടുത്തുകയായിരുന്നു. ആവശ്യക്കാരന് മുന്നിൽ ഈ ൈപപ്പ് ധാരയായി ഒഴുകിക്കൊണ്ടിരിക്കുമെന്ന് കോഴിക്കോട് സ്വദേശി ജവാദ് അബ്ബാസ് സാക്ഷ്യപ്പെടുത്തുന്നു. ലക്ഷങ്ങൾ മുടക്കി ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ച് ജല അതോറിറ്റിയിൽ നിന്ന് പണം കൊടുത്ത് വെള്ളം വാങ്ങി ശുദ്ധീകരിച്ചാണ് പ്രവാസികൾക്ക് സൗജന്യമായി നൽകിവരുന്നത്.

വിപണിയിൽ ലഭ്യമാകുന്ന വെള്ളത്തെക്കാൾ ഗുണമേന്മയും ഉറപ്പുവരുത്തുന്നു. കുടിവെള്ളം മുടങ്ങാതിരിക്കാൻ പ്രത്യേക ടാങ്കിൽ ജലം ശേഖരിച്ച് വയ്ക്കുന്നുണ്ട്. ഇതും തീർന്നാൽ ഫലജ് അൽ മുല്ലയിൽ നിന്ന് ടാങ്കർ വെള്ളം വാങ്ങി ശുദ്ധീകരിച്ച് നൽകും. രാവിലെ 6 മുതൽ 11 വരെയും വൈകിട്ട് 5 മുതൽ രാത്രി 11 വരെയുമാണ് വെള്ളം ശേഖരിക്കാനുള്ള സമയമെങ്കിലും ദാഹിച്ച് എത്തുന്നവർക്കു ഏതു സമയമായാലും വെറുംകയ്യോടെ മടങ്ങേണ്ടി വരില്ല.

English Summary : Arab family in Umm Al Quwain distributes free drinking water for more than 25 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com