ADVERTISEMENT

അബുദാബി∙  പഠനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനു നിർമിത ബുദ്ധിയിൽ (എഐ) പ്രവർത്തിക്കുന്ന അധ്യാപകരെ വികസിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അഹമ്മദ് ബെൽഹൂൽ അൽ ഫലാസി പറഞ്ഞു. ഇതിനായി മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ, മറ്റ് ടെക് കമ്പനികൾ എന്നിവയുമായുള്ള പങ്കാളിത്തം ശക്തമാക്കും.

Also read: 25 വർഷം; പ്രവാസികൾക്കിതു കാരുണ്യത്തിന്റെ വറ്റാത്ത ഉറവ, ദാഹമകറ്റി മലയാളികളും

പാഠ്യപദ്ധതി തയാറാക്കുന്നതു മുതൽ മൂല്യനിർണയം വരെയുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിൽ എഐയുടെ സ്വാധീനം ഉണ്ടാകും. ദുബായിൽ നടന്നുവരുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. എഐ പോലുള്ള നൂതന പഠന മാതൃകകൾ ഉപയോഗിച്ച് വിദ്യാർഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്തും.

 

വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർഥികളുടെ അറിവ് അളക്കുന്നതിനും വികസിപ്പിക്കുന്നതിനും  സംശയ നിവാരണത്തിനും ഉതകുംവിധം കാലോചിതമായി പരിഷ്ക്കരിക്കാവുന്ന തരത്തിലാണ് നിർമിത ബുദ്ധി അധ്യാപകനെ രൂപപ്പെടുത്തുക. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് വിജയിക്കാൻ ആവശ്യമായ വിഭവങ്ങൾ വിദ്യാർഥികൾക്ക് ഉറപ്പുവരുത്താൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com