ADVERTISEMENT

ദുബായ്∙ കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വില കൂടിയ പാർപ്പിട സമുച്ചയങ്ങൾ സ്വന്തമാക്കിയവരിൽ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനിയും. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള 25 പാർപ്പിടങ്ങളിൽ 3 എണ്ണം ദുബായിലെ പാം ജുമൈറയിലാണ്. ഇതിലൊന്നാണ് മുകേഷ് അംബാനിയുടേത്.

Also read: പ്രതിരോധ മേഖലയിൽ ആളില്ലാ സൈനിക ഹെലികോപ്റ്റർ വരുന്നു

റിയൽ എസ്റ്റേറ്റ് കമ്പനികൾ നൽകുന്ന വിവരങ്ങൾ പ്രകാരം 1350 കോടി രൂപയുടേതാണ് (60 കോടി ദിർഹം) പാം ജുമൈറയിൽ വിറ്റുപോയ ഏറ്റവും വിലപിടിപ്പുള്ള പാർപ്പിടം. മുകേഷ് അംബാനി സ്വന്തമാക്കിയത് ഈ കെട്ടിടമാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം വിറ്റ ആഢംബര വസതികളിൽ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനമാണ് ഈ വീടിന്. ലോക റാങ്കിൽ 17ാം സ്ഥാനവും 19ാം സ്ഥാനവും പാം ജുമൈറയിലെ വീടുകൾക്കാണ്.

17ാം സ്ഥാനത്തുള്ള വീട് വിറ്റത് 680 കോടി രൂപയ്ക്കാണ് (30.25 കോടി ദിർഹം). 19ാം സ്ഥാനത്തുള്ള വീട് വിറ്റത് 630 കോടി രൂപയ്ക്കും (28 കോടി ദിർഹം). പാം ജുമൈറയിലെ കോടീശ്വര നിരയിലാണ് (ബില്യനയർ റോ) 680 കോടി രൂപയുടെ വില്ല സ്ഥിതി ചെയ്യുന്നത്. 4 നിലകളിലായി 28,000 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണം.

19ാം സ്ഥാനത്തുള്ള വില്ലയ്ക്ക് 33,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. 7 സ്റ്റാർ ഹോട്ടലിലെ സൗകര്യമാണ് ഈ വീടിനുള്ളത്. വീടിനു മുന്നിൽ 70 മീറ്റർ നീളത്തിൽ സ്വകാര്യ ബീച്ചും ഉണ്ട്. 19ാം സ്ഥാനത്തുള്ള വീടിന്റെ സൗകര്യങ്ങൾ ഇത്രയുമെങ്കിൽ മറ്റു വീടുകളിലെ സൗകര്യം ചിന്തകൾക്കപ്പുറമാണ്.

ഇതിലെ സൗകര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ബാക്കി 22 വീടുകൾ സ്ഥിതി ചെയ്യുന്നത് സൗത്ത് ഫ്ലോറിഡ, ഹോങ്കോങ്, ലൊസാഞ്ചലസ്, ദുബായ്, ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലാണ്. 25 വീടുകളുടെയും കൂടി വിൽപന വില കൂട്ടിയാൽ  20000 കോടി രൂപയ്ക്കു മുകളിലാണ് (917.5 കോടി ദിർഹം).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com