ADVERTISEMENT

റിയാദ്∙ സൗദിയിൽ ഫാമിലി വിസിറ്റ് വീസയിൽ കഴിയുന്ന 18 വയസ്സിനു താഴെയുള്ള വിദേശികളുടെ വീസ താമസ വീസയാക്കി മാറ്റാം. മാതാപിതാക്കൾക്ക് സൗദി റസിഡൻസ് വീസ ഉണ്ടാകണമെന്നതാണ് നിബന്ധന. എന്നാൽ 18 വയസ്സിനു മുകളിലുള്ളവരുടെ വീസ താമസ, തൊഴിൽ വീസയാക്കി മാറ്റാനാകില്ലെന്നും വ്യക്തമാക്കി.

Also read: പ്രവാസികൾ ചക്കയ്ക്ക് കൊടുത്തത് 1.35 ലക്ഷം ! പഴക്കുലയ്ക്ക് 87,870

സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ജനന സർട്ടിഫിക്കറ്റ്, വാക്സിനേഷൻ കാർഡ്, പാസ്പോർട്ട്, ഫോട്ടോ, മാതാപിതാക്കളുടെ ഇഖാമ, വിവാഹ സർട്ടിഫിക്കറ്റ്, കുട്ടികളുടെ വീസ മാറ്റാനുള്ള അപേക്ഷ (ചേംബർ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തിയത്), 2000 റിയാൽ ഫീസ് എന്നിവ സഹിതം ജനറൽ റസിഡൻസി ഓഫ് പാസ്പോർട്ട് (ജവാസാത്ത്) വിഭാഗത്തിൽ സമർപ്പിച്ചാൽ ഒരാഴ്ചയ്ക്കകം വീസ മാറ്റാം.

English Summary:  Expat children under the age of 18 can have their visit visas converted into a resident visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com