ADVERTISEMENT

ദോഹ∙ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിക്ക് ശിക്ഷയിൽ ഇളവ്. അപ്പീൽ കോടതിയാണ് വധ ശിക്ഷയ്ക്ക് പകരം 15 വർഷത്തെ തടവിന് ഉത്തരവിട്ടു. വർഷങ്ങളായി മാനസിക പ്രശ്‌നങ്ങൾക്ക് ചികിത്സ നേടുന്നയാളാണ് പ്രതിയെന്നു വ്യക്തമാക്കുന്ന രേഖകൾ സഹിതം അപ്പീൽ നൽകിയിരുന്നു. കോടതിയുടെ  അന്വേഷണത്തിൽ പ്രതി മാനസിക രോഗിയാണെന്ന് വ്യക്തമായി. പ്രതിയുടെ ഡോക്ടറുടെ മൊഴിയും കണക്കിലെടുത്തു.

Also read: ജിസിസി താമസ വീസയുള്ളവർക്ക് യുഎഇയിൽ വന്നുപോകാൻ വീസ

അമ്മയെ കൊലപ്പെടുത്തിയതിന് പിതാവിന് വധശിക്ഷ നൽകണോ വേണ്ടയോ എന്നു തീരുമാനമെടുക്കാനുള്ള പ്രായം പ്രതിയുടെ മകന് ഇല്ലെന്നതും ശിക്ഷയിൽ ഇളവ് ലഭിക്കാൻ കാരണമായി. വാക്കുതർക്കത്തിനിടെ റോഡിലെത്തി ടാക്‌സിയിൽ കയറാൻ ശ്രമിച്ച ഭാര്യയെ പ്രതി തലയ്ക്ക് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ക്രിമിനൽ കോടതി വധശിക്ഷയും 2,60,000 റിയാൽ പിഴയുമാണ് വിധിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com