ADVERTISEMENT

ദുബായ്∙ സുവർണ നഗരിയുടെ ചരിത്രം ലോകത്തിന് സമർപ്പിച്ച് ബർദുബായിൽ അൽഷിൻദഗ മ്യൂസിയം തുറന്നു. ദുബായുടെ സംസ്കാരവും പൈതൃകവും പ്രതിഫലിക്കുന്ന അത്യപൂർവ രേഖകൾക്കൊണ്ട് സമ്പന്നമായ മ്യൂസിയം നവീകരിച്ച് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുകയായിരുന്നു.

Also read: യുഎഇ നല്ലോണം മോഡേണാ!; ആധുനിക രാജ്യങ്ങളുടെ പട്ടികയിൽ മേഖലയിൽ ഒന്നാം സ്ഥാനം

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു. മെച്ചപ്പെട്ട ജീവിതം ആഗ്രഹിക്കുന്നവർക്ക് ദുബായുടെ ചരിത്രം പ്രചോദനമാകും. സാംസ്കാരിക, മാനുഷിക രംഗങ്ങളിൽ ആഗോള നാഗരികതയുടെ സുപ്രധാന കേന്ദ്രമായി ദുബായ് മാറിയെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

പുരാതന കാലത്ത് രാജകുടുംബാംഗങ്ങൾ താമസിച്ചിരുന്ന 80 വീടുകൾ നവീകരിച്ചാണ് 22 പവിലിയനുള്ള മ്യൂസിയമാക്കി മാറ്റിയത്. 3.1 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അൽ ഷിന്ദഗ പ്രദേശം ദുബായുടെ പ്രചോദനാത്മകമായ കഥ വിവരിക്കുന്ന ഒരു തുറന്ന മ്യൂസിയമാക്കി മാറ്റാൻ ഷെയ്ഖ് മുഹമ്മദ് നിർദേശിച്ചു.

ഷെയ്ഖ് സഈദ് അൽ മക്തൂം ഹൗസിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ദുബായ് ഉപഭരണാധികാരിയും യുഎഇ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം, ദുബായ് കൾചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾചർ) ചെയർപഴ്സണും ദുബായ് കൗൺസിൽ അംഗവുമായ ഷെയ്ഖാ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് മീഡിയ ഇൻകോർപറേറ്റഡ് ചെയർമാൻ ഷെയ്ഖ് ഹാഷർ ബിൻ മക്തൂം ബിൻ ജുമാ അൽ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com