ADVERTISEMENT

ദോഹ∙ അറബ് ലോകത്ത് നടന്ന ഏറ്റവും മികച്ച ടൂറിസം കായിക മേളയ്ക്കുള്ള പ്രത്യേക പുരസ്‌കാരം ഖത്തർ ഫിഫ ലോകകപ്പിന്. അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജർമൻ തലസ്ഥാനമായ ബെർലിനിൽ ഇന്നലെ സമാപിച്ച ഇന്റർനാഷനൽ ട്രാവൽ ട്രേഡ് ഷോ (ഐടിബി)യോട് അനുബന്ധിച്ച് നടന്ന ടൂറിസം മീഡിയ പുരസ്‌കാര ചടങ്ങിലായിരുന്നു പ്രഖ്യാപനം.

Also read: സാറ പറയും, കടക്കൂ അകത്ത്; ആദ്യത്തെ റോബട് െചക്ക്–ഇൻ ദുബായിൽ

7 മുതൽ 9 വരെ നടന്ന ഐടിബിയിൽ ഖത്തർ ഉൾപ്പെടെ 150 രാജ്യങ്ങളാണ് പങ്കെടുത്തത്. ജോർദാൻ പവിലിയനിൽ നടന്ന ടൂറിസം മീഡിയ പുരസ്‌കാര ചടങ്ങിൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ, അറബ് യൂണിയൻ ഫോർ ടൂറിസ്റ്റ് മീഡിയ പ്രതിനിധികൾ, അറബ് രാജ്യങ്ങളിലെ ടൂറിസം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ടൂറിസം പ്രമോഷൻ, ഹോട്ടലുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്ക് പുറമേ ടൂറിസം പദ്ധതികളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങൾക്ക് നൽകുന്ന അവാർഡാണ് അറബ് ടൂറിസം മീഡിയ പുരസ്‌കാരം.

കഴിഞ്ഞ വർഷം നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടന്ന 22ാമത് ഫിഫ ലോകകപ്പ് എക്കാലത്തെയും അവിസ്മരണീയമായ ലോകകപ്പ് ആയാണ് കായിക ലോകം വിശേഷിപ്പിച്ചത്. വിവിധ രാജ്യക്കാരായ 14 ലക്ഷം ആരാധകർ ഉൾപ്പെടെ 34 ലക്ഷം പേരാണ് ഖത്തറിലെ 8 സ്റ്റേഡിയങ്ങളിലായി 29 ദിവസം നീണ്ട 64 മത്സരങ്ങൾ കാണാനെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com