ADVERTISEMENT

ദുബായ് ∙ മീറ്റിങ്ങുകളും ചർച്ചകളുമായി തിരക്കിട്ട ജീവിതം നയിക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ തൊട്ടടുത്ത കടയിൽവച്ച് കണ്ടുമുട്ടിയാൽ എങ്ങനെയിരിക്കും? അത്തരമൊരു ആവേശക്കാഴ്ച്ചയാണ് കഴിഞ്ഞയാഴ്ച്ച ദുബായ് ജനതയ്ക്ക് ലഭിച്ചത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ ഒരു ലോക്കൽ ഹൈപ്പർമാ​ർക്കറ്റ് സന്ദ​ർശിച്ചു. 

Read Also: കുടുംബത്തിന് യുഎഇയിൽ വന്നുപോകാൻ വീസ; 5 വർഷം കാലാവധി

ഹൈപ്പർമാർക്കറ്റിന്റെ അൽ ഖൗനീജ് ഔട്ട്ലെറ്റിലൂടെ സാധാരണ ഒരു പൗരനെ പോലെ സാധനങ്ങൾ നോക്കിയും പരിശോധിച്ചും നടക്കുന്ന ദുബായ് ഭരണാധികാരിയെ കണ്ടപ്പോൾ നാട്ടുകാർക്കും കൗതുകം. ഇതിന്റെ ചിത്രങ്ങളും വിഡിയോയും പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വൈകാതെ അവ വൈറലാവുകയും ചെയ്തു. ‘ആദരം’ എന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ സന്ദർശനത്തെക്കുറിച്ച് ജിഎംജി കമ്പനിയുടെ സിഇഒ മുഹമ്മദ് എ ബേക്കർ ട്വിറ്ററിൽ കുറിച്ചത്.

Dubai-Ruler-spotted-touring-local-hypermarket

ഇതാദ്യമായല്ല ദുബായ് ഭരണാധികാരി ഇത്തരത്തിൽ കടകളിൽ അനൗദ്യോഗിക സന്ദർശനം നടത്തുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ സമാനമായി മറ്റൊരു സൂപ്പർ മാർക്കറ്റും സന്ദർശിച്ചിരുന്നു. യൂണിയൻ കോപ് സൂപ്പർമാർക്കറ്റ് സന്ദർശിച്ച് വിലവിവരങ്ങളും സാധനങ്ങളും പരിശോധിച്ചാണ് ഭരണാധികാരി അന്ന് മടങ്ങിയത്. ഇതിനു മുൻപും സമാനമായ രീതിയിൽ പ്രാദേശിക ഹൈപ്പർമാർക്കറ്റുകൾ സന്ദർശിച്ച് പ്രദേശവാസികളെ ദുബായ് ഭരണാധികാരി അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

English Summary: Dubai Ruler spotted touring local hypermarket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com