ADVERTISEMENT

ദോഹ∙ നാട്ടിലേക്ക് തടസ്സമില്ലാതെ വേഗത്തിൽ പണം അയയ്ക്കാം. ഇന്ത്യയുടെ ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫെയ്‌സ് (യുപിഐ) സൗകര്യം ഇനി മുതൽ കൊമേഴ്‌സ്യൽ ബാങ്കിലും ലഭിക്കും.

Also read: കോവിഡ് കാലത്ത് റദ്ദായ യാത്രയുടെ പണം ലഭിക്കാതെ പ്രവാസികൾ

യുപിഐ സൗകര്യം നടപ്പാക്കുന്ന ഖത്തറിലെ ആദ്യ ബാങ്ക് ആണ് കൊമേഴ്‌സ്യൽ ബാങ്ക്. വെറും 60 നിമിഷത്തിനുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാം. ബെനിഫിഷറി വിഭാഗത്തിൽ പണം ലഭിക്കേണ്ട വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ ഐഎഫ്എസ്‌സി കോഡോ ഇല്ലാതെ തന്നെ യുപിഐ-ഐഡി ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യാം.

ഉപഭോക്താവ് തന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ പ്രവേശിച്ച് യുപിഐ-ഐഡി ക്രിയേറ്റ് ചെയ്യണമെന്ന് മാത്രം. 24 മണിക്കൂറും യുപിഐ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com