കെങ്കേമം ഹമദ്! ലോകത്ത് രണ്ടാമത്, മധ്യപൂർവദേശത്ത് ഒന്നാമത്

hia
ഹമദ് വിമാനത്താവളം.
SHARE

ദോഹ∙ ഏറ്റവും മികച്ച രണ്ടാമത്തെയും മധ്യപൂർവദേശത്തെ ഒന്നാമത്തെയും വിമാനത്താവളത്തിനുള്ള പുരസ്‌കാരം ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. വ്യോമ മേഖലയിലെ സുപ്രധാനമായ സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് പുരസ്‌കാരമാണിത്. തുടർച്ചയായ 9ാം തവണയാണ് ഈ നേട്ടം.

Also read: എവിടെയിരുന്നും യുഎഇയിൽ ഫ്രീലാൻസ് ജോലി; അവിദഗ്ധർക്കും അവസരം

ലോകത്തിലെ മികച്ച വിമാനത്താവള ഷോപ്പിങ്ങിനുള്ള പുരസ്‌കാരവും ഹമദ് വിമാനത്താവളത്തിനാണ്. സിംഗപ്പൂർ ചാൻഗി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. ആംസ്റ്റർഡാമിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോ വേദിയിലാണ് പുരസ്‌കാര പ്രഖ്യാപനം. യാത്രക്കാർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് മികച്ച വിമാനത്താവളം തിരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും മികച്ച ഒന്നാമത്തെ വിമാനത്താവളത്തിനുള്ള സ്‌കൈട്രാക്‌സ് പുരസ്‌കാരവും ലഭിച്ചിരുന്നു.

2014 ൽ പ്രവർത്തനം ആരംഭിച്ച ഹമദ് രാജ്യാന്തര വിമാനത്താവളം ഇതിനകം നിരവധി രാജ്യാന്തര, മേഖലാ പുരസ്‌കാരങ്ങളും നേടി കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തിലും വർഷാടിസ്ഥാനത്തിൽ വലിയ വർധനയുണ്ട്. കഴിഞ്ഞ വർഷം 3,57,34,243  യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നു പോയത്.

ഫിഫ ലോകകപ്പിന് മുൻപാണ് വിമാനത്താവളത്തിന്റെ വലിയ വിപുലീകരണം നടന്നത്. ഇൻഡോർ ഉഷ്ണമേഖലാ ഗാർഡൻ, പുതിയ എയർപോർട്ട് ലോഞ്ചുകൾ, ഹോട്ടലുകൾ, റീട്ടെയ്ൽ ബ്രാൻഡുകൾ, ടെർമിനലുകൾ എന്നിവ ഉൾപ്പെടുത്തി. വാർഷിക ഗ്ലോബൽ ട്രാവലർ ടെസ്റ്റഡ് റീഡർ സർവേയുടെ ഈ വർഷത്തെ ഏറ്റവും മികച്ച ഓവറോൾ വിമാനത്താവളത്തിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS