ദുബായ്∙ റമസാൻ മാസത്തിലെ വെള്ളിയാഴ്ചകളിൽ സ്വകാര്യ സ്കൂളുകൾക്ക് ഓൺലൈൻ ക്ലാസിന് അനുമതി. സർക്കാർ യൂണിവേഴ്സിറ്റികളിലും സ്കൂളുകളിലും വെള്ളിയാഴ്ച ഓൺലൈൻ ക്ലാസുകൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സ്വകാര്യ സ്കൂളുകൾക്കും അനുമതി നൽകിയത്.
Also read: അനുമതിയില്ലാത്ത ഇഫ്താർ കിറ്റുകളുടെ വിതരണം: ദുബായിൽ ഒരു ലക്ഷം ദിർഹം വരെ പിഴ
എന്നാൽ, നടപ്പാക്കണോ എന്നതു രക്ഷാകർത്താക്കളുമായി ആലോചിച്ചു സ്കൂളുകൾക്കു തീരുമാനിക്കാം. നഴ്സറി സ്കൂളുകളിൽ മാതാപിതാക്കൾക്കു സമ്മതമാണെങ്കിൽ വെള്ളിയാഴ്ച ഓൺലൈൻ ക്ലാസുകൾ നടത്താം.
വെള്ളിയാഴ്ചകളിൽ ഓൺലൈൻ ക്ലാസ് മാത്രമായോ ഓൺലൈൻ ഓഫ് ലൈൻ ക്ലാസുകൾ ഒരുമിച്ചോ നടത്തുന്നതിന് സ്കൂളുകൾക്ക് സ്വാതന്ത്ര്യമുണ്ട്. സർക്കാർ ഓഫിസുകളിൽ വെള്ളിയാഴ്ചകളിൽ 70% വർക്ക് ഫ്രം ഹോമിന് അനുമതിയായി. 30% ഉദ്യോഗസ്ഥർ ഓഫിസുകളിൽ ഹാജരുണ്ടാകും. വെള്ളിയാഴ്ചകളിൽ ജീവനക്കാർ സ്കൂളിൽ എത്തണോ എന്ന കാര്യത്തിൽ മാനേജ്മെന്റിനു തീരുമാനം എടുക്കാം.