ADVERTISEMENT

മനാമ∙ പ്രവാസി വെൽഫയർ റിഫാസോൺ പുനഃസംഘടിപ്പിച്ചു. ആഷിക് എരുമേലിയെ പ്രസിഡന്റായും ഹാഷിം എ വൈയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി താൽവിൻ ജോസിനെയും ഓർഗനൈസിംഗ് സെക്രട്ടറിയായി നിഷാദ് തിരുവനന്തപുരത്തെയും ട്രഷററായി മെഹബൂബ് മായനെയും തിരഞ്ഞെടുത്തു. ജലീൽ വി എം, ബഷീർ തളിക്കുളം, അഷറഫ് അലി, ഫസലുറഹ്മാൻ, മുഹമ്മദ് അമീൻ, നൗഷാദ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

പ്രവാസികളുടെ പ്രശ്ന പരിഹാരത്തിനും തിരികെ എത്തുന്നവരുടെ പുനരധിവാസത്തിനും കൃത്യമായ പദ്ധതികളും പ്രവാസി കൂട്ടായ്മകളുടെ യോജിച്ച മുന്നേറ്റവും ഉണ്ടാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രവാസി വെൽഫയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി പറഞ്ഞു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാണ് പ്രവാസി വെൽഫയർ നടത്തുന്നത്. പ്രവാസി പ്രശ്നങ്ങളും അതു പരിഹരിക്കാൻ പ്രവാസി വെൽഫയർ നടത്തിയ ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. സോണൽ പ്രസിഡന്റ് ഫസലുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സെക്രട്ടറി ആഷിക്ക് എരുമേലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി വെൽഫയർ പ്രസിഡന്റ് ബദറുദീൻ പൂവാർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

English Summary: pravasi welfare rifazone was reorganized. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com