ഫുജൈറ∙ ഫുജൈറയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. ഇന്നലെ വൈകിട്ട് അൽ നഖീൽ സ്ട്രീറ്റില്‍ വച്ചാണ് അപകടമുണ്ടായത്. യുവതി ഓടിച്ച വാഹനം റോഡിന്റെ വശത്തായുണ്ടായ മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തുള്ള വീടിന്റെ ഭിത്തിയിലും ഇടിച്ചു.
Read Also: യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന
അപകടത്തെ തുടർന്ന് വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു യുവതി. വാഹനത്തിൽ നിന്ന് പുറത്തെടുത്ത് ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ഗുരുതരമായ പരുക്ക് ഏറ്റിരുന്നു. പെട്ടെന്ന് വാഹനം വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
English Sumary: woman died in fujairah after her car crashed into a tree and a wall