ഹറമിൽ വിശ്വാസികൾക്കായി ക്രമീകരണങ്ങൾ ഒരുക്കി

mecca-new
SHARE

മക്ക∙ മക്ക മസ്ജിദുൽ ഹറമിൽ വിശ്വാസികൾക്കു ഭജനമിരിക്കാനുള്ള (ഇഅ്തികാഫ്) സ്ഥലങ്ങൾ തയ്യാറാക്കി ഹറംകാര്യ വകുപ്പ്. പുരുഷന്മാർക്കായി കിങ് ഫഹദ് വികസന ഭാഗത്തെ അണ്ടർ ഗ്രൗണ്ട് ക്രമീകരിച്ചു. കൂടാതെ മൂന്നാമത് സൗദി വികസന ഭാഗത്തെ പ്രാർഥനാ സ്ഥലങ്ങൾ വനിതകൾക്കും പുരുഷന്മാർക്കും ഇഅ്തികാഫ് ഇരിക്കാനായി ഒരുക്കിയിട്ടുണ്ട്. റമസാൻ അവസാന പത്തിലാണ് ഇഅ്തികാഫ്.

Read Also: റമസാന്‍: ഉംറ നിര്‍വഹിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് പബ്ലിക് സെക്യൂരിറ്റി ഡയറക്ടർ

2,500 പേർക്കാണ് ഇഅ്തികാഫിന് അവസരമൊരുക്കുകയെന്ന് ഹറംകാര്യ വകുപ്പ് മേധാവി ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹറമിൽ പ്രവേശിക്കുന്നതു മുതൽ പുറത്തുപോകുന്നതു വരെ ഇഅ്തികാഫ് ഇരിക്കുന്നവർക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളും നൽകുമെന്നും ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. ഇവരുടെ വസ്തുക്കൾ സൂക്ഷിക്കാൻ ലോക്കറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം റമസാനിൽ തീർഥാടകർക്കും വിശ്വാസികൾക്കുമായി ഹറമിന്റെ ടെറസ് ക്രമീകരിച്ചതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. കാർപെറ്റുകൾ വിരിക്കുകയും സാങ്കേതിക സജ്ജീകരണങ്ങൾ ഒരുക്കുകയും മറ്റു സേവനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

English Summary: arrangements made for belivers in haram.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS