ജിദ്ദ∙ സൗദി ഭരണാധികാരി സൽമാൻ രാജാവ് റമസാൻ ചിലവഴിക്കാൻ റിയാദിൽ നിന്നും ജിദ്ദയിലെത്തി. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ സൽമാൻ രാജാവിനെ മക്ക റീജിയൻ ഡെപ്യൂട്ടി ഗവർണർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ സ്വീകരിച്ചു.
ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ് രാജകുമാരനും മൻസൂർ ബിൻ സൗദ് രാജകുമാരനും ഒപ്പമുണ്ടായിരുന്നു. കൂടാതെ സത്താം ബിൻ സൗദ് രാജകുമാരൻ, ഇരുഹറം സൂക്ഷിപ്പുകാരന്റെ ഉപദേഷ്ടാവ് ഡോ. അബ്ദുൽ അസീസ് ബിൻ സത്താം രാജകുമാരൻ എന്നിവരും സൽമാൻ രാജാവിനെ അനുഗമിച്ചു. സൽമാൻ രാജാവിനൊപ്പം റോയൽ കോർട്ടിലെ മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.
English Summary: King Salman arrives in Jeddah from Riyadh